കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച (ഓഗസ്റ്റ് 12) ഉച്ചകഴിഞ്ഞ് 3.30 ന് നടക്കും.
കോട്ടയം ബേക്കര്‍ ജങ്ഷന്‍ സി.എസ്.ഐ കോംപ്ലക്‌സിലെ ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ആദ്യവില്‍പനയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഡിസൈനര്‍ വസ്ത്രങ്ങളുടെ ലോഞ്ചിങ്ങും ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ സമ്മാനകൂപ്പണ്‍ വിതരണവും നടത്തും. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗങ്ങള്‍, വാര്‍ഡ് കൗണ്‍സിലര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആഗസ്റ്റ് എട്ടു മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് മേള