ആലപ്പുഴ : ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന് പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ഡി.എം. വിനോദ് രാജ് അധ്യക്ഷനായി. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. മുഖ്യാതിഥിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍.ടി.ബി.ആര് പബ്ലിസിറ്റി കമ്മിറ്റിയുടെ സ്നേഹോപഹാരം വിനോദ് രാജ് നല്കി. ‘നീലപൊന്മാന്’ എന്ന പേരില്‍ മുത്തശ്ശന് കുഞ്ചാക്കോ 1975-ല്‍ സിനിമ നിര്‍മിച്ചിട്ടുണ്ട്. വള്ളംകളിയുടെ ഇത്തവണത്തെ ഭാഗ്യചിഹ്നം നീലപൊന്മാന് ആയത് ഇരട്ടി സന്തോഷം നല്‍കുന്നതാണെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന് പറഞ്ഞു. ആലപ്പുഴക്കാരന് എന്ന നിലയില്‍ വള്ളംകളിയുടെ ഭാഗ്യചിഹ്ന പ്രകാശനത്തിന് പങ്കുകൊള്ളാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നത്. തന്റെ സിനിമ ജീവിതത്തില്‍ ആലപ്പുഴ വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീല പൊന്മാനെ തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശിനി കെ.വി. ബിജിമോളാണ്. ഗ്രാഫിക് ഡിസൈനറാണ് ബിജിമോള്‍. മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് അധ്യാപകരായ വി. ജെ. റോബര്‍ട്ട്, വി.ഡി. ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യ ചിഹ്നം തിരഞ്ഞെടുത്തത്.
Related Articles
എഡിജിപി എം. ആർ അജിത് കുമാറിനെതിരെ കൂടുതൽ രൂക്ഷമായ വിമർശനം ഉയർത്തി പി.വി അൻവർ എംഎൽഎ, അജിത്ത് കുമാർ സ്വർണ്ണകള്ളക്കടത്ത് സംഘത്തിന്റെ കൂട്ടാളി
എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വീണ്ടും അതിരൂക്ഷ വിമർശനം ഉയർത്തി പി.വി അൻവർ എംഎൽഎയുടെ വാർത്താ സമ്മേളനം. കള്ളക്കടത്ത് സംഘവുമായി അജിത് കുമാറിനെ നേരിട്ട് ബന്ധമുണ്ട്. അജിത് കുമാറിന് മുമ്പിൽ ദാവൂദ് ഇബ്രാഹിം വരെ തോറ്റു പോകുമെന്നും എംഎൽഎയുടെ പരിഹാസം. മന്ത്രിമാരുടെ ഫോൺ വരെ അജിത് കുമാർ ചോർത്തുന്നുണ്ട്. ഇത് സൈബർ സംഘത്തിന് അടക്കം കണ്ടെത്താൻ സാധിക്കുന്നില്ല. പല പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺകോൾ താൻ ചോർത്തിയിട്ടുണ്ടെന്നും പി വി അൻവർ എംഎൽഎ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പത്തനംതിട്ട Read More…
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് – പഠനസഹായം, ക്യാഷ് അവാർഡ്; അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് നൽകി വരുന്ന എസ്.എസ്.എൽ.സി. പഠനസഹായത്തിനുള്ള അപേക്ഷകൾ ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് ഒന്ന് വരെ സമർപ്പിക്കാം. ഇതോടൊപ്പം എസ്.എസ്.എൽ.സി. ക്യാഷ് അവാർഡിനുള്ള അപേക്ഷകൾ ഓഗസ്റ്റ് 31 വരെയും, വിവിധ സ്കോളർഷിപ്പുകൾക്കുള്ള ഒന്നാം വർഷത്തെ അപേക്ഷകൾ കോഴ്സ് തുടങ്ങിയ ദിവസം മുതൽ 45 ദിവസം വരെയും സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0481-2564389
കുമരകം കലാഭവൻ പാട്ട്കൂട്ടം “ലാലിമ്പം” ജൂൺ 23ന്
കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ – സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി നടൻ മോഹൻലാലിന്റെ 64-ാം നിറവിലേക്കായി “ലാലിമ്പം (മോഹൻലാൽ 64 വസന്തങ്ങൾ)” എന്ന പേരിൽ പാട്ടുകൂട്ടം ജൂൺ 23 ഞായറാഴ്ച 2.30ന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കുന്നു. ലാലിമ്പം ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ ജൂവൽ മേരി റെജി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി വിശിഷ്ടാതിഥിയായി പങ്കെടുക്കും. താള വാദ്യ കലാകാരന്മാരായ ഗണേശ് ഗോപാൽ, അനീഷ് കെ Read More…