Blog Common News District News Local News ആലപ്പുഴ കോട്ടയം

70-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വര്‍ണനാണയം നേടാം

ആലപ്പുഴ : 70-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം. ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്മാനാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്റ് കാര്‍ഡില്‍ എഴുതി കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ജൂലൈ 18-ന് വൈകുന്നേരം അഞ്ചുമണിക്കുള്ളില്‍ ലഭിക്കുന്ന എന്‍ട്രികള്‍ മാത്രമാണ് പരിഗണിക്കുക. വിജയികള്‍ക്ക് മുല്ലയ്ക്കല്‍ നൂര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നല്‍കുന്ന സ്വര്‍ണ്ണനാണയമാണ് സമ്മാനം. ഫോണ്‍: 0477-2251349.

Leave a Reply

Your email address will not be published. Required fields are marked *