ആലപ്പുഴ : 70-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്ന പ്രകാശനം ചൊവ്വാഴ്ച രാവിലെ 10.15ന് ജില്ല പഞ്ചായത്ത് ഹാളിൽ നടൻ കുഞ്ചാക്കോബോബൻ നിർവഹിക്കും. തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യചിഹ്നം അന്ന് കുഞ്ചാക്കോ ബോബൻ ജില്ല കളക്ടർക്ക് കൈമാറും.
നെഹ്‌റുട്രോഫി വള്ളംകളിയുടെ പന്തലിന്റെ കാൽനാട്ട് കർമ്മം തിങ്കളാഴ്ച
നെഹ്‌റു ട്രോഫി മത്സര വള്ളംകളിക്ക് വേണ്ടിയുള്ള പന്തലിന്റെ കാൽനാട്ടുകർമ്മം ആലപ്പുഴ പുന്നമടയിലുള്ള ഫിനിഷിംഗ് പോയിന്റിൽ നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മറ്റി ചെയർമാനും ജില്ലാ കളക്ടറുമായ അലക്സ് വർഗ്ഗീസ് തിങ്കളാഴ്ച (08.07.2024) രാവിലെ 10ന് നിർവ്വഹിക്കുമെന്ന് ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും, എൻ.ടി.ബി.ആർ ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനറുമായ എം.സി സജീവ്കുമാർ അറിയിച്ചു.