കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര 2024 ഓഗസ്റ്റ് 21 വരെനിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
Related Articles
വീട് കയറി ആക്രമണം : മധ്യവയസ്കൻ അറസ്റ്റിൽ.
ഗാന്ധിനഗർ : ഗൃഹനാഥനെ വീട് കയറി ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ കുര്യാറ്റ്കുന്നേൽ ഭാഗത്ത് , കുര്യാറ്റ്കുന്നേല്‍ ലക്ഷംവീട് കോളനിയിൽ ജോയി എന്നുവിളിക്കുന്ന രാജേഷ് (49) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാർച്ച് മാസം മൂന്നാം തീയതി രാത്രി 08.30 മണിയോടുകൂടി കൈപ്പുഴ കുട്ടോംപുറം സ്വദേശിയായ ഗൃഹനാഥനെ ഇയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് കാലിൽ വെട്ടുകയുമായിരുന്നു. ഗൃഹനാഥൻ രാജേഷിന്റെ കയ്യിൽ നിന്നും Read More…
ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസിന് യാത്രയയപ്പ് നൽകി.
കോട്ടയം ജില്ലയിലെ സ്തുത്യർഹമായ സേവനത്തിനുശേഷം ജില്ലയില്‍ നിന്നും ട്രാൻസ്ഫറായി പോകുന്ന ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസിന് പോലീസ് അസോസിയേഷന്റെയും, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.വി നിര്‍വഹിച്ചു . ജില്ലാ പോലീസ് മേധാവിക്ക് പോലീസ് അസോസിയേഷന്റെ സ്നേഹഹോപഹാരം നൽകി. ചടങ്ങിൽ പ്രേംജി കെ.നായര്‍ (സംസ്ഥാന പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ), എം.എസ് തിരുമേനി Read More…
ഉൽസവ മേഖലയായി പ്രഖ്യാപിച്ചു
ഉത്സവ മേഖലമണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയിലെ എട്ടു നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ ഒന്ന് മുതൽ എട്ടു വരെ പള്ളിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.