നെഹ്റു ട്രോഫി ജലമേള നടത്തണമെന്ന ആവശ്യമായി കുട്ടനാട്ടിലെ വള്ളംകളി പ്രേമികൾ രംഗത്ത്. നെഹ്റു ട്രോഫി വള്ളംകളി ഓണത്തിന് അനുബന്ധിച്ച് നടത്തുന്ന ഒരു ഉത്സവത്തിന് തുല്യമാണ്.ആ ഉത്സവം ഇല്ലാതെ ആക്കാൻ അനുവദിക്കുകയില്ല. വയനാട് ഉണ്ടായ ദുരന്തത്തിൽ അവരുടെ നഷ്ട്ടങ്ങളിലും , ദുഃഖങ്ങളിലും പങ്കാളികളാകുന്നു. ആഘോഷങ്ങൾ ഒഴിവാക്കി വളരെ ലളിതമായ രീതിയിൽ നെഹ്റു ട്രോഫി ജലമേള നടത്തണം. സാമ്പത്തിക ഞെരുക്കത്തിൻ്റെ പേരിൽ നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പ് അനിശ്ചിതത്വത്തിൽ നിൽക്കെ , സംസ്ഥാന സർക്കാർ ചെലവിൽ 2. 45 കോടി രൂപ ചെലവിട്ട് ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് നടത്തുന്നത് നെഹ്റു ട്രോഫി വള്ളംകളിയെ അവഗണിക്കുന്നതിന് തുല്യമാണ്.
നെഹ്റു ട്രോഫി വള്ളംകളി നടത്താത്തത് മൂലം ടൂറിസം രംഗത്തേയും ബാധിച്ചിരിക്കുന്നു. ഹൗസ് ബോട്ട്, ശിഖാര, സ്ഫീഡ് ബോട്ട് തുടങ്ങിയ ടൂറിസം രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുടുംബങ്ങളും പട്ടിണിയായി. അടിയന്തിരമായി ആഘോഷങ്ങൾ ഒഴിവാക്കി വളരെ ലളിതമായ രീതിയിൽ നെഹ്റു ട്രോഫി വള്ളംകളി നടത്താൻ സർക്കാർ തയ്യാറാകണമെന്നു കുട്ടനാട്ടിലെ ജല മേള പ്രേമികൾ ആവശ്യപ്പെട്ടു.
പ്രതിഷേധ കൂട്ടായ്മയിൽ ജലമേള പ്രേമികളായ ആദർശ് കുപ്പപ്പുറം, സിജിമോൻ ഉദിൻചുവട്, അശ്വതി തെക്കേച്ചിറ, രാജ്കുമാർ ആർ, അശോകൻ, ഷൈമോൻ പുഞ്ചിരി, രാഹുൽ വട്ടവലം, സുമേഷ് സുഗതൻ, നൗഫൽ പള്ളാത്തുരുത്ത്, മുജീവ് , യദു കൃഷ്ണൻ, സുമേഷ് കുപ്പപ്പുറം തുടങ്ങിയവർ സംസാരിച്ചു.