കുമരകം ഗവ.വി.എച്ച് എസ്സ് എസ്സിൽ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രതിജ്ഞ എടുത്തു. പ്രധാന അധ്യാപിക സുനിത ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂളിൽ നാട്ടുമാവിൻ തോട്ടം വച്ചുപിടിപ്പിക്കുന്നതിൻ്റെ ഔപചാരികഉദ്ഘാടനം ഹെഡ്മിസ്ട്രസ് മാവിൻതൈ നട്ടു നിർവഹിച്ചു. വി എച്ച് എസ് സി വിഭാഗം എൻ എസ് എസ് വോളൻ്റിയേഴ്സ് പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പ്രിൻസിപ്പാൾ പൂജ ടീച്ചറിൻ്റെയും പ്രോഗ്രാം കോ ഓർഡിനേറ്റർ വിനോദ് സാറിൻ്റെയും നേതൃത്വത്തിൽ മുള തൈകൾ നട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ ഔഷധ സസ്യ തോട്ടം – സഞ്ജീവനി – നിർമ്മിക്കുന്നതിൻ്റെ രൂപരേഖതയ്യാറാക്കി, പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം അദ്വൈത് ഗിനീഷ്, രണ്ടാം സ്ഥാനം പ്രഭാത് സജയൻ മൂന്നാം സ്ഥാനം ശ്രേയ എന്നിവർ നേടുകയുണ്ടായി. എല്ലാ ക്ലാസ് മുറികളും ജൈവ ക്ലാസ്സ് മുറികളാക്കി മാറ്റുന്നതിൻ്റെ പ്രവർത്തനങ്ങളും ആരംഭിച്ചു.
