തെലങ്കാനയിൽ നടക്കുന്ന ദേശീയ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ഇടം നേടി കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്കൂളിലെ 4 കായിക താരങ്ങൾ. ആസിഫ് നവാസ്, ആൽബിൻ ജെയിംസ്, ശ്രീഹരി എസ് സന്തോഷ്, ഹരികൃഷ്ണൻ എസ് എന്നിവർക്കാണ് കേരള ടീമിന് വേണ്ടി ജഴ്സി അണിയാൻ യോഗ്യത ലഭിച്ചത്. ആൽവിൻ ജെയിംസ് ആസിഫ് നവാസ് എന്നിവർ തുടർച്ചയായി രണ്ടാം തവണയാണ് ത്രോബോൾ സംസ്ഥാന ടീമിൽ അംഗങ്ങളാകുന്നത്.
