ഏറ്റുമാനൂർ: ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യകർഷക സംഗമവും മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് എ.എം ബിന്നു അധ്യക്ഷത വഹിച്ചു. ജെയിംസ് കുര്യൻ ആശംസകൾ അർപ്പിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളായ കവിത ലാലു, ഷാജിമോൻ കെ.കെ, അന്നമ്മ മാണി, ആൻസ് വർഗീസ്, മേഘല ജോസഫ്, കോട്ടയം ഫിഷറീസ് ഓഫീസർ ഐശ്വര്യ സലി, കീർത്തന പി.കെ, ചിത്ര പി.കെ, അഞ്ചിത സാബു (അക്വകൾച്ചർ പ്രമോട്ടേഴ്സ് കോട്ടയം) എന്നിവർ പങ്കെടുത്തു. മികച്ച കർഷകരായ ഷൈൻ മോൻ സി.ആർ കുമരകം, വിജയകുമാരൻ നായർ തിരുവാർപ്പ്, ഡോ മാത്യൂസ് മുഴിയിൽ, അതിരമ്പുഴ, മാത്യു പി.എം നീണ്ടൂർ, ഹെപ്സി വിനു കട്ടച്ചിറ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മെമെന്റോ നൽകി ആദരിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സംസ്ഥാനതല ചടങ്ങിന്റെ തൽസമയ സംപ്രേഷണവും നടത്തി .
