കുമരകം നവ നസ്രത്ത് തിരുകുടുംബ ദൈവാലയത്തിൽ തോമസ് നാമധാരികളുടെ സംഗമം നടത്തുകയും ആദരിക്കുകയും ചെയ്തു. ഇന്നലെ സെൻ്റ് തോമസ് ദിന തിരുബലിക്ക് ശേഷമായിരുന്നു ആദരിക്കൽ ചടങ്ങ് നടത്തിയത്. പള്ളി വികാരി ഫാ : സിറിയക് വലിയപറമ്പിൽ പരിപാടിക്ക് നേതൃത്വം നൽകി.
വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ 793 -ാം മരണ വാർഷികം അനുസ്മരിച്ചു കൊണ്ടുള്ള ഊട്ടുതിരുന്നാളിന് ചൊവ്വാഴ്ച തുടക്കമാകും. രാവിലെ 6 ന് ദിവ്യബലി, നൊവേന വൈകിട്ട് 4.45 ന് പ്രസുദേന്തി വാഴ്ച, തിരുനാൾ കൊടിയേറ്റ്. ഫാ.ബൈജു കണ്ണമ്പിള്ളിയുടെ കാർമികത്വത്തിലുള്ള ദിവ്യബലിയെ തുടർന്ന് 793 ദീപങ്ങൾ തെളിക്കുന്ന ദീപക്കാഴ്ച.തിരുശേഷിപ്പ് വണക്ക ദിനമായ 12 ന് വൈകിട്ട് 5 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോൺ പോൾ ഒ.എഫ്.എം കപ്പൂച്ചിൻ നേതൃത്വം നൽകും. ഡീക്കൻ Read More…
കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ – സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി നടൻ മോഹൻലാലിന്റെ 64-ാം നിറവിലേക്കായി “ലാലിമ്പം (മോഹൻലാൽ 64 വസന്തങ്ങൾ)” എന്ന പേരിൽ പാട്ടുകൂട്ടം ജൂൺ 23 ഞായറാഴ്ച 2.30ന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കുന്നു. ലാലിമ്പം ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ ജൂവൽ മേരി റെജി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി വിശിഷ്ടാതിഥിയായി പങ്കെടുക്കും. താള വാദ്യ കലാകാരന്മാരായ ഗണേശ് ഗോപാൽ, അനീഷ് കെ Read More…
കോട്ടയം : മെഡിക്കൽ കോളേജിന് മുൻ വശം തട്ട് കടകൾ പ്രവർത്തിച്ചിരുന്ന ഭാഗത്തിന് പുറകിലായി ഏകദേശം മൂന്ന് മാസം പ്രായമായ കഞ്ചാവ് ചെടി കണ്ടെടുത്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻ സ്പെക്ടർ പി ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി തിരിച്ചറിഞ്ഞത്. ചെടിക്ക് ഉദ്ദേശം 70 സെന്റീമീറ്ററോളം ഉയരം വരും. അരോ രഹസ്യമായി നട്ട് വളർത്തിയതാണ് ഈ ചെടി എന്ന് കരുതുന്നു. മയക്ക്മരുന്ന് റാക്കറ്റുകളെ പിടികൂടുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജ്, ഗാന്ധിനഗർ മേഖലയിൽ എക്സൈസ് പട്രോളിംഗ് Read More…