കുമരകം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരന്മാർ ഉൾപ്പെടെ മൂന്നു ചെങ്ങളം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം കുന്നുംപുറം വീട്ടിൽ സുനിൽ കെ.ആർ (33), ഇയാളുടെ സഹോദരൻ സുമേഷ് കെ.ആർ (32), ചെങ്ങളം നെല്ലിപള്ളിൽ വീട്ടിൽ ഷിച്ചു ഷാജി (31) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5 :15 ഓടുകൂടി ചെങ്ങളം ഭാഗത്തെ വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ബൈക്കിൽ എത്തിയ ഇവർ തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. ഇതിനുശേഷം വീട്ടിലേക്ക് പോയ യുവാവിനെ ഇവർ ബൈക്കിൽ വീണ്ടും പിന്തുടർന്ന് മർദ്ദിക്കുകയും, ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ ആക്രമിച്ചു. ഇവർക്ക് മുന്‍പുണ്ടായിരുന്ന കേസിൽ യുവാവിന്റെ സഹോദരൻ സാക്ഷി പറഞ്ഞതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത് തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയുകയായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ കെ, ജെ.തോമസ് , എസ്.ഐ മാരായ കെ. കെ.മനോജ്, സുനിൽകുമാർ, സി.പി.ഓ മാരായ രാജു, ഷൈജു, ഡെന്നി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുനിലിനും, സുമേഷിനും ഷിച്ചു ഷാജിക്കും കുമരകം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.
Related Articles
മഴ കനത്തു ; കോട്ടയം – കുമരകം റോഡിൽ പലയിടത്തും വെള്ളം കയറി തുടങ്ങി
കുമരകം : കാലാവർഷം കനത്തത്തോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി തുടങ്ങി. പടിഞ്ഞാറൻ പ്രദേശങ്ങളായ തിരുവാർപ്പ്, അയ്മനം, കുമരകം, ആർപ്പൂക്കര എന്നീ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിലാണ് ദുരിതം വിതച്ചു വെള്ളം കയറിയത്. താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. കോട്ടയം – കുമരകം റോഡിൽ ഇല്ലിക്കൽ, ആമ്പക്കുഴി, ചെങ്ങളം എന്നിങ്ങനെയുള്ള പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറിയിട്ടുണ്ട്. നിലവിൽ ഗതാഗത തടസമില്ലെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാണ്, മഴ കനക്കുകയും കൂടി ചെയ്താൽ Read More…
ദുരിതം ഈ കുമരകം യാത്ര; കുഴിയും ചെളിയും നിറഞ്ഞ ബസ് സ്റ്റാൻ്റും റാേഡും
കുമരകം : കുമരകം നിവാസികൾക്ക് ഏറെ പ്രതീക്ഷ നൽകി 6 മാസം കാെണ്ട് പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച കാേണത്താറ്റു പാലം നാട്ടുകാർക്ക് സമ്മാനിച്ചത് നരകയാത്ര. കാലവർഷം തുടങ്ങിയതാേടെ കുണ്ടും, കഴിയും, ചെളിയും നിറഞ്ഞ ബസ്സ്റ്റാൻ്റും ബസ് ബേയും റോഡും യാത്രക്കാർ ഒന്നര വർഷമായി അനുഭവിക്കുന്ന ദുരിതത്തിന്റെ നേർപ്പകർപ്പാണ്. കോണത്താറ്റു പാലത്തിന് കിഴക്കുവശത്ത് തോന്നുന്ന സ്ഥലങ്ങളിൽ ബസുകാർ ഇറക്കി വിടുന്ന യാത്രക്കാർ കുമരകം ബസ് ബേയിൽ എത്തണമെങ്കിൽ ജീവൻ പണയം വെച്ച് നടക്കണം. കുണ്ടും കുഴിയുമായിക്കിടക്കുന്ന റാേഡരികിലൂടെ ഒരു Read More…
മൂവാറ്റുപ്പുഴയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ് ഒരാൾക്ക് വെടിയേറ്റു.
കൊച്ചി: മൂവാറ്റുപ്പുഴയിൽ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.സഹോദരിമാരുടെ മക്കളായ കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ് തര്‍ക്കമുണ്ടായത്. വെടിവെയ്പ്പിനിടെ നവീന്റെ വയറിനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ നവീനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ നവീന്റെ അര്‍ദ്ധ സഹോദരൻ കിഷോറിനെ മൂവാറ്റുപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യുകയാണ്. വീട്ടിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരുമാണ് വിവരം പൊലീസില്‍ അറിയിച്ചിരിക്കുന്നത്. ഇരുവരും Read More…