കുമരകം : കുമരകത്ത് നിന്നും മുഹമ്മയിലേക്ക് രാവില എട്ടിന് പോയ ജലഗതാഗത വകുപ്പിന്റെ ബോട്ട് നടുക്കായലിൽ എത്തിയപ്പാേൾ തകരാറിലായി. ഇരുപതിലേറെ യാത്രക്കാരും എട്ട് ഇരുചക്ര വാഹനങ്ങളും ബോട്ടിലുണ്ടായിരുന്നു.ബോട്ടിൻ്റെ പ്രൊപ്പല്ലറിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ചവറുകൾ ചുറ്റിയതാണ് കാരണം. പ്രൊപ്പല്ലർ നിശ്ചലമാകുകയും, ഗിയർബോക്സ് തകരാറിലാകുകയും ചെയ്തതാേടെയാണ് യാത്രക്കാർ നടുക്കായലിൽ കുടുങ്ങിയത്. മുഹമ്മയിൽ നിന്നും മറ്റാെരു ബാേട്ട് എത്തിച്ച് യാത്രക്കാരെ ലക്ഷ്യസ്ഥാാനമായ മുഹമ്മയിൽ എത്തിച്ചു. തകരാറിലായ എസ് 52 ബാേട്ട് അറ്റകുറ്റപണികൾക്കായി ആലപ്പുഴ യാർഡിലേക്ക് കാെണ്ടു പാേയി.
