ആലപ്പുഴ മുഹമ്മയിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം.ഭോപ്പാൽ ലാബിലെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.മുഹമ്മ പഞ്ചായത്ത് നാലാം വാർഡിൽ കായിപ്പുറത്താണ് കഴിഞ്ഞ ദിവസം ചത്ത കാക്കകളെ കണ്ടെത്തിയത്.നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ജില്ലാ വെറ്ററിനറി ഓഫീസർ ജോയ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി കാക്കയുടെ ജഡം പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയക്കുകയായിരുന്നു.
Related Articles
കുമരകം ടുഡേ വാർത്ത ഫലം കണ്ടു ; പാടത്തു നിന്ന് വൈദ്യുതി കമ്പികൾ മാറ്റി; വീട്ടമ്മക്ക് വെെദുതി ലഭിച്ചു
കുമരകം : നെൽകൃഷിക്ക് തടസ്സമായി പാടത്തു കിടന്ന വെെദ്യുതി കമ്പികൾ മാറ്റി ; ഒരു മാസമായി വൈദ്യുതിക്കായി കെ.എസ്.ഇ.ബി ഓഫീസിൽ കയറിയിറങ്ങിയ വയോധികക്ക് ആശ്വാസമായി വീട്ടിൽ ഒന്നര മാസത്തിനു ശേഷം വീണ്ടും വെെദ്യുതി എത്തി. 72കാരിയും വിധവയുമായ ഗൃഹനാഥയുടെ കഷ്ടപ്പാടുകൾ ചുണ്ടിക്കാട്ടി ഇന്നലെ കുമരകം ടുഡേ വാർത്ത നൽകിയിരുന്നു. ഇന്നു രാവിലെ തന്നെ വെെദ്യുതി ജീവനക്കാരെത്തി ഒടിഞ്ഞ വെെദ്യുതി പാേസ്റ്റിനു പകരം തടി പോസ്റ്റ് സ്ഥാപിച്ചു വൈദ്യുതി നൽകുകയാരുന്നു.ഇതോെടെ വിതക്കായി നിലം ഒരുക്കാൻ തടസ്സമായി പടത്ത് കിടന്ന Read More…
കൊല്ലത്ത് ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു.
കൊല്ലത്ത് ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. കൊല്ലം പുനലൂരിലാണ് അപകടമുണ്ടായത്. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളം പനങ്ങോടിന് സമീപം ഇടിമിന്നലേറ്റ് ഒരു മത്സ്യത്തൊഴിലാളിയ്ക്ക് പരിക്കേറ്റു. തോപ്പുംപടി സ്വദേശി സിബി ജോർജിനാണ് പരിക്കേറ്റത്. ഇടിമിന്നലേറ്റ് വള്ളം പൂർണമായും തകർന്നു. കണ്ണൂർ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ സംഭവിച്ചു.സംസ്ഥാനത്ത് കാലാവസ്ഥയിൽ നേരിയ മാറ്റമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ Read More…
കുമരകെത്തെ വള്ളങ്ങളുടെ വർക്ക് ഷാേപ്പിൽ നിർമ്മിച്ച വള്ളം യുറോപ്പിലേക്ക്
കുമരകം : കുമരകം ജെട്ടി പാലത്തിന് സമീപം പ്രവർത്തിച്ചു വരുന്ന വള്ളങ്ങളുടെ വർക്ക് ഷാേപ്പ് ഒട്ടനവധി പ്രത്യേകതകൾ കൊണ്ട് പ്രശസ്തിയാർജ്ജിച്ചു കഴിഞ്ഞു. പ്രശസ്തിയുടെ നേർകാഴ്ചയാണ് ഇപ്പോൾ യൂറോപ്പിലേക്കായി ഇവിടെ നിർമ്മാണം പൂർത്തിയാക്കിയ വള്ളം. വെള്ളത്താൽ ചുറ്റപ്പെട്ട കുമരകത്തെ ജനങ്ങളുടെ പ്രധാനസഞ്ചാര മാർഗമായിരുന്നു വള്ളങ്ങൾ. പണ്ടെന്ന പാേലെഇപ്പോഴും വള്ളങ്ങൾ കുമരകം നിവാസികൾക്ക് അനിവാര്യമാണ്. കുമരകത്ത് ഒരു വള്ളമെങ്കിലും സ്വന്തമായി ഇല്ലാത്ത വീടുകൾ വിരളമായിരുന്നു. തടി കാെണ്ട് നിർമ്മിക്കുന്ന വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് സാധരണമാണ്. അവയുടെ പണിക്കായി പ്രത്യേക കഴിവുളള Read More…