മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഫിസിക്സിൽ 6-ാം റാങ്ക് കരസ്ഥമാക്കിയ കോട്ടയം ബസേലിയോസ് കോളേജ് വിദ്യാർത്ഥിയും കുമരകം നാഷ്ണാന്ത്ര വീട്ടിൽ സുനിൽ കുമാർ-സജിമോൾ ദമ്പതികളുടെ മകളുമായ ഗൗരി നന്ദനയെ യൂത്ത് കോൺഗ്രസ് കുമരകം മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ അവാർഡ് നല്കി ആദരിച്ചു. ഡി.സി.സി. വൈസ്: പ്രസിഡൻ്റ്. അഡ്വ ജി ഗോപകുമാർ ആണ് അവാർഡ് നലകിയത്. മണ്ഡലം പ്രസിഡൻ്റ് അഖിൽ എസ്.പിളള അദ്ധ്യക്ഷത വഹിച്ച അനുമോദന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.ജെ. സാബു, എ.വി.തോമസ്, രഘു അകവൂർ, കുഞ്ഞച്ചൻ വേലിത്തറ, ഹരി, സലിമ ശിവാത്മജൻ, സഡ്യാ പ്രദീപ്, തുടങ്ങിയവർ പങ്കെടുത്തു.
