കുമരകം ടുഡേയുടെ മുതിർന്ന അഡ്മിൻ പി.റ്റി കുര്യൻ ചോതിരക്കുന്നേലിനെ അഖില മലങ്കര യാക്കാേബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ ഗുരു ശ്രേഷ്ഠ പുരസ്ക്കാരം നൽകി ആദരിച്ചു. ഇന്നലെ പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ ആസ്ഥാനത്ത് വച്ച് നടത്തപ്പെട്ട മലങ്കര യാക്കോബായ സിറിയൻ സൺഡേസ്കൂൾ അസ്സോസിയേഷൻ 49-ാമത് വാർഷിക പൊതുയോഗത്തിലാണ് പുരസ്ക്കാരം നൽകിയത്. സണ്ടേസ്കൂൾ അദ്ധ്യാപന രംഗത്ത് 50 വർഷത്തെ വിശിഷ്ഠ സേവനം പൂർത്തിയാക്കിയതിനാണ് ‘ഗുരുശ്രേഷ്ഠ’ അവാർഡ് ലഭിച്ചത്. ചെങ്ങളം ഡിസ്ട്രിക്റ്റ് സെക്രട്ടറിയും കുമരകം സെൻ്റ് ജോൺസ് സൺഡേ സ്കൂൾ അദ്ധ്യാപകനുമായ പി.റ്റി.കുര്യൻ ചോതിരക്കുന്നേൽ ദീപിക, രാഷ്ട്രദീപിക ദിനപ്പത്രങ്ങളുടെ കുമരകം റിപ്പോർട്ടർ കൂടിയാണ്.
കുമരകം സെൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയുടെ ആത്മീയ പ്രസ്ഥാനമായ സെൻ്റ് ജോൺസ് സൺഡേ സ്കൂളിൽ ദീർഘനാൾ പ്രധാന അധ്യാപകനായും പ്രവർത്തിച്ചു.
കോട്ടയം ജില്ലയിൽ നിന്നും മാലം സെൻ്റ് മേരീസ് സൺഡേസ്കൂൾ അദ്ധ്യാപകൻ റ്റി.എം. ഇട്ടിയവിര താഴത്തെതൊട്ടിയിലിനും കൂടി മാത്രമാണ് ഇന്നലെ ഈ അവാർഡ് ലഭിച്ചത്. എം.ജെ.എസ്.എസ്.എ പ്രസിഡൻ്റ് ഡോ: മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പാേലിത്തയിൽ നിന്നുമാണ് ഇരുവരും ഗുരു ശ്രേഷ്ഠ പുരസ്ക്കാരം സ്വീകരിച്ചത്.