കുമരകം : പാൽ വിതരണം നടത്തിക്കൊണ്ടിരുന്ന വീട്ടമ്മയുടെ തലയിൽ കമുക് കടപഴുകി വീണു. വീട്ടമ്മയ്ക്ക് രക്ഷയായത് ധരിച്ചിരുന്ന ഹെൽമറ്റ്. കുമരകം 15-ാം വാർഡിൽ ചാെള്ളന്തറ സുര്യാ ക്ലബ്ബിന് സമീപം ഇന്നലെ വെെകുന്നേരം നാലിന് ഉണ്ടായ അപകടത്തിൽ നിസാര പരുക്കുകളാേടെ രക്ഷപെട്ടത് മറ്റത്തിൽ രാജേഷിൻ്റെ ഭാര്യ സുമിത (42) ആണ്. ചീപ്പുങ്കൽ മിൽമാ ഷാേപ്പിൽ നിന്നും പാൽ വാങ്ങി വീടുകളിൽ വിതരണം ചെയ്യുകയാണ് സുമിത. സ്കൂട്ടറിൽ സഞ്ചരിച്ചാണ് നാലു വർഷങ്ങളായി പാൽ വിതരണം നടത്തുന്നത്. ഇന്നലെ ഒരു വീട്ടിൽ പാൽ നൽകിയിട്ട് സ്കൂട്ടറിൻ്റെ സമീപത്തേക്ക് നടന്നുവരുമ്പാേഴാണ് ശക്തമായ കാറ്റിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന കമുക് സുമതിയുടെ തലയിലും സ്കൂട്ടറിലും വീണത്. സുമിത റാേഡിൽ വീണു, ഹെൽമറ്റ് തെറിച്ചു പാേയി. സ്കൂട്ടറിൻ്റെ മുൻഭാഗം തകർന്നു. ഓടിയെത്തിയ സമീപവാസികൾ സുമിതയെ കുമരകം ഗവ: ഹോസ്പിറ്റലിൽ എത്തിച്ചു. സ്കൂട്ടറിൽ നിന്നിറങ്ങി പാൽ കൊടുക്കാൻ നടന്നു പോയപ്പാേഴും തലയിൽ ഹെൽമറ്റുണ്ടായിരുന്നതാണ് സുമിതയ്ക്ക് രക്ഷയായത്.
