കുമരകം എസ്.കെ.എം ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്കായി പ്രഥമ ശുശ്രൂഷാ മരുന്ന് നൽകി കുമരകത്തെ പ്രമുഖ മെഡിക്കൽ ഷോപ്പായ നിധി മെഡിക്കൽസ്. നിധി മെഡിക്കൽസ് ഉടമ സുബിൻ എസ് ബാബു സ്കൂളിലെത്തിയാണ് മരുന്നുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദുവിന് കൈമാറിയത്. സ്കൂൾ കുട്ടികൾക്ക് ആവശ്യമായ പ്രഥമ രക്ഷാ മരുന്നുകൾ ഉൾപ്പെടെ എല്ലാം തന്നെ സ്ക്കൂൾ വർഷാരംഭത്തിൽ മെഡിക്കൽ സ്റ്റോറുടമ എത്തിക്കുന്ന പതിവുണ്ട്. കഴിഞ്ഞ വർഷവും സ്കൂൾ തുറന്ന വേളയിൽ സ്കൂളിൽ അവശ്യ മരുന്നുകൾ എത്തിച്ചിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് മെഡിക്കൽ സ്റ്റോറുടമ സുബിൻ. മരുന്നുകൾ ഹെഡ്മിസ്ട്രസ് ഇന്ദു ടീച്ചർ ഏറ്റുവാങ്ങി. സ്കൂളിന്റെ പുരോഗതിയിൽ അഭ്യൂദയ കാംക്ഷികളായ പൂർവ്വ വിദ്യാർത്ഥികളുടെ പങ്ക് വളരെ സഹായകരമാണന്ന് ഇന്ദു ടീച്ചർ ആശംസിച്ചു.
Related Articles
മിനിമാസ്റ്റ് ലൈറ്റ് തെളിയുന്നില്ലെന്ന് പരാതി
കുമരകം : പന്ത്രണ്ടാം വാർഡിൽ മാർക്കറ്റിന് പുറക് വശം ഈഴക്കാവ് ഭാഗത്തെ മിനിമാസ്റ്റ് ലൈറ്റ് തെളിയുന്നില്ലെന്ന് പരാതി. ഈഴക്കാവ് യക്ഷി അമ്പലത്തിനു മുൻ വശത്തു സ്ഥാപിച്ചിരിക്കുന്ന മിനിമാസ്റ്റ് ലൈറ്റാണ് മാസങ്ങളായി മിഴിയണച്ചിരിക്കുന്നത്. ഗുരുമന്ദിരം ഭാഗത്ത് നിന്നും മാർക്കറ്റ് ഭാഗത്തേക്ക് പോകുന്നവർക്ക് എളുപ്പവഴി ആയാണ് ഈ റോഡ് ഉപയോഗിച്ച് വരുന്നത്. അതിനാൽ തന്നെ രാത്രി കാലങ്ങളിൽ ഇവിടെ സ്ഥാപിച്ചിരുന്ന മിനിമാസ്റ്റ് ലൈറ്റ് കൾ നാടായാത്രക്കാർക്ക് ഉൾപ്പടെ ഏറെ പ്രയോജനകരമായിരുന്നു. എന്നാൽ മാസങ്ങളായി ഈ ലൈറ്റ് തെളിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. Read More…
കുമരകെത്തെ വള്ളങ്ങളുടെ വർക്ക് ഷാേപ്പിൽ നിർമ്മിച്ച വള്ളം യുറോപ്പിലേക്ക്
കുമരകം : കുമരകം ജെട്ടി പാലത്തിന് സമീപം പ്രവർത്തിച്ചു വരുന്ന വള്ളങ്ങളുടെ വർക്ക് ഷാേപ്പ് ഒട്ടനവധി പ്രത്യേകതകൾ കൊണ്ട് പ്രശസ്തിയാർജ്ജിച്ചു കഴിഞ്ഞു. പ്രശസ്തിയുടെ നേർകാഴ്ചയാണ് ഇപ്പോൾ യൂറോപ്പിലേക്കായി ഇവിടെ നിർമ്മാണം പൂർത്തിയാക്കിയ വള്ളം. വെള്ളത്താൽ ചുറ്റപ്പെട്ട കുമരകത്തെ ജനങ്ങളുടെ പ്രധാനസഞ്ചാര മാർഗമായിരുന്നു വള്ളങ്ങൾ. പണ്ടെന്ന പാേലെഇപ്പോഴും വള്ളങ്ങൾ കുമരകം നിവാസികൾക്ക് അനിവാര്യമാണ്. കുമരകത്ത് ഒരു വള്ളമെങ്കിലും സ്വന്തമായി ഇല്ലാത്ത വീടുകൾ വിരളമായിരുന്നു. തടി കാെണ്ട് നിർമ്മിക്കുന്ന വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് സാധരണമാണ്. അവയുടെ പണിക്കായി പ്രത്യേക കഴിവുളള Read More…
ലോക രക്തദാന ദിന സന്ദേശം നൽകി
കുമരകം ഗവൺമെന്റ്ഹ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനാചരണം നടത്തി. രക്തദാന സേന രൂപീകരിക്കുകയും രക്തദാനം മഹാദാനമായി കരുതുകയും ചെയ്യുക എന്നുള്ള സന്ദേശം ഉൾപ്പെടുത്തി ക്ലാസ്സ് സംഘടിപ്പിച്ചു. അപകടത്തിൽ പെടുന്നവരെയും മറ്റ് ആപത്ഘട്ടങ്ങളിലും അത്യാവശ്യ ഘടകമായി രക്തം നൽകേണ്ടതിന്റെ ആവശ്യകതയും ഓരോ ജീവനും ഓരോ തുള്ളി രക്തത്തിലൂടെയും വിലപ്പെട്ടതാണെന്നും ഇതിലൂടെ കുട്ടികളെ അറിയിച്ചു. 28 തവണയിലേറെ രക്തദാനം നൽകിയ അമ്പിളി കുട്ടൻ ആണ് ക്ലാസുകൾ നയിച്ചത്. പ്രിൻസിപ്പൽ പൂജ Read More…