സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം നൽകുന്നു. ഒരു വർഷത്തെ റസിഡൻഷ്യൽ എൻട്രൻസ് പരിശീലനത്തിനാണ് സർക്കാർ ധനസഹായം നൽകുന്നത്. ഹയർ സെക്കൻഡറി വൊക്കേഷണൽ/ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്സ് കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85% മാർക്കോടെ വിജയിച്ചതോ മുൻവർഷം നടത്തിയ നീറ്റ് പരീക്ഷയിൽ 41% മാർക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിക്ക് ഒരു തവണയേ ആനുകൂല്യത്തിന് അർഹത ഉണ്ടാകുകയുളളു. അപേക്ഷാ ഫോമും വിശദവിവരങ്ങളും കോട്ടയം ജില്ലാ ഫിഷറീസ് ഓഫീസിലും (04812566823), മത്സ്യഭവൻ വൈക്കം (04829291550), ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസ് വൈക്കം (04829291550), മത്സ്യഭവൻ പാലാ (04822299151), മത്സ്യഭവൻ പളളം (കോട്ടയം) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ജൂൺ 25ന് മുമ്പായി സമർപ്പിക്കേണ്ടതാണ്.
Related Articles
വയറുവേദനയെ തുടർന്ന് ചികിത്സയിലിരുന്നു 9 വയസ്സുകാരൻ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം
വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്നു 9 വയസ്സുകാരൻ മരിച്ച സംഭവം ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയം. കാട്ടാക്കട ഗിരീഷ്- മനീഷ ദമ്പതികളുടെ മകൻ ആദിത്യനാണ് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിൽ മരിച്ചത്. ശനിയാഴ്ച മണിയറവിള താലൂക്കാശുപത്രിയിൽ ചികിത്സതേടിയപ്പോൾ മരുന്ന് നൽകി വിട്ടയച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ എസ്എടിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിളപ്പിൽശാലയിലെ ഒരു ഹോട്ടലിൽ നിന്ന് കുട്ടി പൊറോട്ടയും ബീഫും കഴിച്ചിരുന്നു. ഇതാണ് ഭക്ഷ്യവിഷബാധയെന്ന് സംശയിക്കാൻ കാരണമായത്. എന്നാൽ പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ Read More…
നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ
കോട്ടയം: വീട്ടമ്മയ്ക്ക് വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ഇവരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ ഭാഗത്ത് മാളികപ്പറമ്പിൽ വീട്ടിൽ ജോൺസൺ എം.ചാക്കോ (30) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജോലി ചെയ്യുന്ന കഞ്ഞിക്കുഴിയിലെ സ്ഥാപനം കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവിൽ നിന്നും യുവാവിന്റെ ഭാര്യക്ക് ന്യൂസിലൻഡിൽ നഴ്സിംഗ് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി ഇയാളുടെ കയ്യിൽ നിന്നും ഏഴു ലക്ഷം Read More…
കുമരകത്ത് കാറുകളുടെ കൂട്ട ഇടി
കുമരകം ബോട്ടുജെട്ടിക്ക് സമീപം നിയന്ത്രണം വിട്ടു വന്ന കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയും ഇടി കൊണ്ട കാർ പിന്നിലേക്ക് ഉരുണ്ട് മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു. തുടർന്ന്ഇ ടിച്ച കാർ നിർത്താതെ പോയി. കുമരകം ബസ് ബേയുടെ സമീപത്തു വെച്ച് അലക്ഷ്യമായി ഓടിച്ച് അപകടം ഉണ്ടാക്കിയ കാർ കസ്റ്റഡിയിലെടുത്തു. അപ്പീത്ര റോഡിന് സമീപം നന്ദാസ് ഹോട്ടലിന് മുന്നിൽ വെച്ചാണ് കൂട്ടയിടി നടന്നത്. ഒരു വീട്ടിലെ കയറി താമസത്തിൽ പങ്കെടുക്കാനെത്തിയവരുടെ കാറുകളായിരുന്നു റോഡരികിൽ പാർക്കു ചെയ്തിരുന്നത്. Read More…