കുമരകം : മൂന്നാം വാർഡിലെ മങ്കുഴി, മാളേക്കൽ പാലത്തിന്റെ ശോചനീകാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി മൂന്നാം വാർഡ് കമ്മിറ്റി കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. പാലം കാലപ്പഴക്കം മൂലം അപകടാവസ്ഥയിൽ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണിരുന്നു. പാലം അതീവ അപകടാവസ്ഥയിലാണ് ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലുമാണ്. സ്കൂൾ കുട്ടികളും, കർഷകരും ഉൾപ്പെടെ നിരവധി ആളുകൾ ഉപയോഗിക്കുന്ന പാലമാണ് മാളയേക്കൽ പാലം. ഇനിയും വലിയൊരു അപകടത്തിനായി കാത്തുനിൽക്കാതെ എത്രയും പെട്ടെന്ന് ആവശ്യമായ നടപടി സ്വീകരിക്കാനായി ഉത്തരവാദിത്തപ്പെട്ടവർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയത്.
