ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ ക്രമീകരണങ്ങളുടെ അവസാന ഘട്ടം വിലയിരുത്തലിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി സ് നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം ഇന്ന് മണർകാട് പള്ളിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പെരുന്നാളിനോടനുബന്ധിച്ച് പള്ളി ഭരണസമിതിയുടെ നേതൃത്വത്തിൽ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളിൽ ബഹുമാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ സംതൃപ്തി രേഖപ്പെടുത്തി.
താൽക്കാലിക പോലീസ് കണ്ട്രോൾ റൂം, പോലീസ് ടവറുകൾ, CCTV സിസ്റ്റം, ഗതാഗത നിയന്ത്രണം, മുതലായ ക്രമീകരണങ്ങളെ കുറിച്ച് പള്ളി ഭാരവാഹികൾ പോലീസ് അധികാരികളുമായി ആശയവിനിമയം നടത്തി.