വിഷു ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരൻ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. ആലപ്പുഴയിലെ ലോട്ടറി സബ് ഏജൻ്റ് ജയ ലക്ഷ്മിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വിമുക്തഭടനായ വിശ്വംഭരൻ 5, 7 എന്നീ നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾ ആണ് സാധാരണ എടുക്കാറുള്ളു. കഴിഞ്ഞ ദിവസം 5000 രൂപാ ലഭിച്ച ടിക്കറ്റ് ഇപ്പോഴും വിശ്വംഭരൻ്റെ കൈവശം ഉണ്ടായിരുന്നു.
