സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് തികഞ്ഞവർക്ക് പേര് ചേർക്കാം. ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ പ്രവാസി ഭാരതീയരുടെ വോട്ടർപട്ടികയും തയാറാക്കുന്നുണ്ട്. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. നിയമസഭ, ലോക്സഭ വോട്ടർപട്ടിക തയ്യാറാക്കുന്നത് ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയും തദ്ദേശവോട്ടർപട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമാണ്. നിയമസഭ,ലോക്സഭ വോട്ടർപട്ടികയിൽ പേരുണ്ടെങ്കിലും തദ്ദേശവോട്ടർപട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. തദ്ദേശവോട്ടർപട്ടികയുടെ കരട് sec.kerala.gov.in വെബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനത്തിലും വില്ലേജ് ,താലൂക്ക് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.പുതുതായി പേര് ചേർക്കുന്നതിനും (ഫോറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷകന്റെ മൊബൈൽ നമ്പറുപയോഗിച്ച് സിറ്റിസൺ രജിസ്ട്രേഷൻ നടത്തി വേണം അപേക്ഷ നൽകേണ്ടത്. ജില്ല, തദ്ദേശസ്ഥാപനം, വാർഡ് , പോളിംഗ് സ്റ്റേഷൻ എന്നിവ തിരഞ്ഞെടുത്ത് വോട്ടറുടെ പേരും മറ്റ് വിവരങ്ങളും നൽകണം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്ലോഡ് ചെയ്യാൻ കഴിയാത്തവർക്ക് ഹിയറിംഗ് വേളയിൽ നേരിട്ട് നൽകാവുന്നതാണ്.അക്ഷയ സെന്റർ തുടങ്ങിയ അംഗീകൃത ജനസേവനകേന്ദ്രങ്ങൾ മുഖേനയും അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിംഗിനുള്ള നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ അപേക്ഷകൻ ആവശ്യമായ രേഖകൾസഹിതം ഹീയറിംഗിന്ഹാജരാകണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് അപേക്ഷകന്റെ ഒപ്പ് രേഖപ്പെടുത്തി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് ലഭ്യമാക്കുന്ന കേസുകളിൽ രേഖകൾ പരിശോധിച്ചോ വിശദമായ അന്വേഷണം നടത്തിയോ വീഡിയോകോൾ മുഖേനയോ അപേക്ഷകന്റെ ഐഡന്റിറ്റി ഉറപ്പാക്കി ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ഉചിത നടപടി സ്വീകരിക്കാവുന്നതാണ്.പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനിൽ രജിസ്റ്റർ ചെയത് പ്രിന്റ് എടുത്ത് നേരിട്ടോ തപാലിലോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈനിൽ രജിസ്റ്റർ ചെയ്യാതെയും അവ നിർദ്ദിഷ്ട ഫാറത്തിൽ നേരിട്ട് നൽകാവുന്നതാണ്.ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്കാണ്.വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് എങ്ങിനെ 1. sec.kerala.gov.in എന്ന വെബ്സൈറ്റിൽ വേണം ഓൺലൈനായി അപേക്ഷിക്കാൻ. 2. വെബ്സൈറ്റിൽ പ്രവേശിക്കുന്നതിന് മുൻപ് ചുവടെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക.3. അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോയുടെ സോഫ്റ്റ് കോപ്പി (jpg, jpeg format ൽ ആയിരിക്കണം. (240 x 320 pixel ; 5 KB to 30 KB) തയ്യാറാക്കി വയ്ക്കണം.4. വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബാംഗത്തിന്റെയോ അയൽപക്കത്തുള്ളവരുടെയോ വോട്ടർപട്ടികയിലെ സീരിയൽ നമ്പർ വെബ്സൈറ്റിലെ വോട്ടർസർവീസ് ക്ലിക്ക് ചെയ്ത് വോട്ടർസെർച്ച് വഴി കണ്ടെത്താം5. തദ്ദേശസ്ഥാപനത്തിന്റെ പേര്, വാർഡിന്റെ പേരും നമ്പരും, പോളിംഗ് ബൂത്തിന്റെ പേരും നമ്പരും അറിയുക6. ആധാർകാർഡിന്റെയോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തെരഞ്ഞെടുപ്പ് ഐഡികാർഡിന്റെയോ പാസ്പോർട്ടിന്റെയോ ഡ്രൈവിംഗ് ലൈസൻസിന്റെയോ മറ്റേതെങ്കിലും ഐഡി കാർഡാണെങ്കിൽഅതിന്റെയോ നമ്പർ അറിയുക 7. വെബ്സൈറ്റിൽ ‘Sign in ‘ക്ലിക്ക് ചെയ്യുക. അതിന് ശേഷം സിറ്റിസൺ രജിസ്ട്രേഷൻ നടത്തുക. യൂസർ നെയിം നൽകുന്ന മൊബൈൽ നമ്പർ തന്നെയാണ്. ഒരു മൊബൈൽ നമ്പറിൽ നിന്നും പരമാവധി 10 അപേക്ഷകൾ സമർപ്പിക്കാം. സൃഷ്ടിക്കുന്ന പാസ് വേർഡ് ഓർമ്മിച്ചു വയ്ക്കുക8. അതിന് ശേഷം ലോഗിൻ ചെയ്യുമ്പോൾ വരുന്ന പേജിൽ പേര് ചേർക്കാനായി ‘Name Inclusion ‘ (Form 4 ) ക്ളിക് ചെയ്ത് ആവശ്യമായ വിവരങ്ങൾ എൻട്രി വരുത്തുക . മറ്റൊരു തദ്ദേശ സ്ഥാപനത്തിലേക്ക് മാറുന്നതിനും Form4തിരഞ്ഞെടുക്കുക.9. നിലവിലെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനായി Correction (Form 6) ക്ളിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങൾ എൻട്രി വരുത്തണം.10. ഒരു തദ്ദേശസ്ഥാപനത്തിനുള്ളിൽ തന്നെ വാർഡ് മാറ്റുന്നതിനോ പോളിംഗ് സ്റ്റേഷൻ മാറ്റുന്നതിനോ Transposition (Form 7) ക്ളിക്ക് ചെയ്ത് ആവശ്യമായ എൻട്രികൾ വരുത്താവുന്നതാണ്11. വോട്ടർപട്ടികയിൽ നിന്നും പേര് ഒഴിവാക്കുന്നതിനായി Application for Name deletion ക്ളിക്ക് ചെയ്ത് ആവശ്യമായ എൻട്രികൾ വരുത്തണം.അത് പ്രിന്റ് എടുത്ത് ഒപ്പിട്ട് നേരിട്ടോ തപാലിലോ ഇ.ആർ.ഒയ്ക്ക് സമർപ്പിക്കണം12. അപേക്ഷ Confirm ചെയ്തു കഴിഞ്ഞാൽ അപേക്ഷ ഫാറവും ഹീയറിംഗ് നോട്ടീസും ഡൗൺലോഡ് ചെയത് പ്രിന്റ് എടുക്കാം
Related Articles
എസ്.കെ.എം സ്കൂളിലെ രജത ജൂബിലി ആഘോഷങ്ങൾക്ക് സമാപനം
കുമരകം ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂളിൻ്റെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനത്തിൻ്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻ്റും സ്കൂൾ മാനേജരുമായ എ.കെ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടന കർമ്മം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സി.റ്റി അരവിന്ദകുമാർ നിർവഹിച്ചു. ചടങ്ങിൽ ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ ചാർസലർക്ക് ഉപഹാരസമർപ്പണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രിൻസിപ്പാൾ സുനിമോൾ എസ് രജതജൂബിലി സന്ദേശം Read More…
കുമരകം ടുഡേ അഡ്മിന് ഗുരു ശ്രേഷ്ഠ പുരസ്കാരം
കുമരകം ടുഡേയുടെ മുതിർന്ന അഡ്മിൻ പി.റ്റി കുര്യൻ ചോതിരക്കുന്നേലിനെ അഖില മലങ്കര യാക്കാേബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ ഗുരു ശ്രേഷ്ഠ പുരസ്ക്കാരം നൽകി ആദരിച്ചു. ഇന്നലെ പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ ആസ്ഥാനത്ത് വച്ച് നടത്തപ്പെട്ട മലങ്കര യാക്കോബായ സിറിയൻ സൺഡേസ്കൂൾ അസ്സോസിയേഷൻ 49-ാമത് വാർഷിക പൊതുയോഗത്തിലാണ് പുരസ്ക്കാരം നൽകിയത്. സണ്ടേസ്കൂൾ അദ്ധ്യാപന രംഗത്ത് 50 വർഷത്തെ വിശിഷ്ഠ സേവനം പൂർത്തിയാക്കിയതിനാണ് ‘ഗുരുശ്രേഷ്ഠ’ അവാർഡ് ലഭിച്ചത്. ചെങ്ങളം ഡിസ്ട്രിക്റ്റ് സെക്രട്ടറിയും കുമരകം സെൻ്റ് ജോൺസ് സൺഡേ സ്കൂൾ അദ്ധ്യാപകനുമായ പി.റ്റി.കുര്യൻ Read More…
ബാർ ഹോട്ടലിലെത്തി അതിക്രമം ഒളിവില് കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി അറസ്റ്റിൽ.
വൈക്കം : ബാർ ഹോട്ടലിലെ ചില്ല് തകർത്ത് ജീവനക്കാരനെ ആക്രമിക്കുകയും മദ്യം കവർന്നെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേര് കൂടി പോലീസിന്റെ പിടിയിലായി. തലയാഴം ഓണശ്ശേരിൽ വീട്ടിൽ ലങ്കോ എന്ന് വിളിക്കുന്ന അഖിൽ (32), ചെമ്മനത്തുകര ചേരുംചുവട് ഭാഗത്ത് തുണ്ടപ്പറമ്പിൽ വീട്ടിൽ ജംബോ എന്ന് വിളിക്കുന്ന ആഷിക് ഷാജി (20) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞമാസം 10 ന് രാത്രി 11:15 മണിയോടുകൂടി തോട്ടകം ഭാഗത്തുള്ള ബാർ ഹോട്ടലിലെത്തി ജീവനക്കാരനോട് ബാർ Read More…