Blog District News

കുവൈറ്റിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ച മലയാളി വിമാനത്തിൽ വച്ച് മരണമടഞ്ഞു.

കുവൈറ്റ്‌ : അബ്ബാസിയായിൽ താമസിച്ച് വന്ന കുവൈത്ത് അൽ- ഇസാ മെഡിക്കൽ ആൻഡ് എക്യുമെന്‍റ് ജീവനക്കാരനും, റാന്നി കല്ലൂർ ശ്രീ മാത്യു ചാക്കോയുടെയും ശ്രീമതി ഏലിയാമ്മ ചാക്കോയുടെയും മകനുമായ ശ്രീ തോമസ് ചാക്കോയാണ് (തമ്പി, 56 വയസ്സ്) ഓഗസ്റ്റ് 8 വ്യാഴാഴ്ച രാത്രി കുവൈത്ത് എയർവേയ്സിൽ കുവൈറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ മരണമടഞ്ഞത്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ദുബൈയിൽ അടിയന്തിരമായി ഇറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം ദുബൈയിൽ മോർച്ചറിയിലേക്ക് മാറ്റിയ ശേഷം വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. സെപ്റ്റംബർ 14 ന് ഇതേ വിമാനത്തിൽ കൊച്ചിയിൽ നിന്നും തിരികെ കുവൈറ്റിലേക്ക് ശ്രീ തോമസ് ചാക്കോ മടക്ക യാത്രക്കുള്ള റ്റിക്കറ്റും എടുത്തിരുന്നു.
ഭാര്യ : ശ്രീമതി ശോശാമ്മ തോമസ്.

Leave a Reply

Your email address will not be published. Required fields are marked *