Blog

കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ

കോട്ടയം: കുവൈറ്റിലെ മംഗാഫിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച സഹോദരങ്ങൾക്ക് ആദരാഞ്ജലികളർപ്പിച്ച് മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ. കഴിഞ്ഞ ദിവസം നടന്ന തീപിടുത്തത്തിൽ അവസാന കണക്ക് ലഭിക്കുമ്പോൾ, 49 പേരാണ് മരിച്ചിരിക്കുന്നത്. ഇതിൽ 23 പേർ മലയാളികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അമ്പതോളം പേർ പരിക്കേറ്റ് ചികിത്സയിലുള്ളതിൽ നിരവധി പേർ മലയാളികളാണെന്ന വിവരവുമുണ്ട്. ജീവിത പ്രാരാബ്ധവുമായി സ്വന്തം നാടും നാട്ടുകാരെയും വീട്ടുകാരെയും വിട്ട് മണലാരണ്യത്തിൽ പണിയെടുക്കുവാൻ പോയവർക്ക് നിനച്ചിരിക്കാതെ ഉണ്ടായ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണ്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ദുഃഖം പങ്കുവയ്ക്കുകയാണ് മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷനും. സംസ്ഥാന പ്രസിഡണ്ട് എ.കെ. ശ്രീകുമാർ, സെക്രട്ടറി കെ.എം. അനൂപ്, ട്രഷറർ അനീഷ് ഇടുക്കി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *