ഒരുനാടിനെ മുഴുവൻ ഉരുളെടുത്ത് നാളെ എന്തെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് വയനാട്ടിലുള്ള ആളുകൾ. അപ്പോളും ചില കോണുകളിൽ ആശ്വാസത്തിന്റെ വാർത്തകൾ ഉയരുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് കുവൈത്തിൽ നിന്ന് വരുന്നത്. വയനാട് ദുരന്തത്തിൽ അനാഥയായ പെൺകുട്ടിയെ ദത്തെടുക്കാൻ സന്നദ്ധതയറിയിച്ചിരിക്കുകയാണ് കുവൈത്ത് പ്രവാസിയും കുടുംബവും. സമീർ പടന്നയും കുടുംബവുമാണ് ഇതിനായി നിയമവഴികൾ അന്വേഷിക്കുന്നത്. കുവൈത്തിൽ പ്രവാസിയായ കാസർകോട് പടന്ന സ്വദേശിയായ സമീർ ഭാര്യ കെ.പി. സാജിതയോടും മക്കളായ റിഹാനോടും,റബീനോടും ചർച്ചചെയ്താണ് ഈ തീരുമാനത്തിലെത്തിയത്. സർക്കാർ നയങ്ങൾക്കനുസരിച്ച് കുട്ടിയെ ഏറ്റെടുക്കുമെന്നും സമീർ പറഞ്ഞു. സന്നദ്ധസേവന രംഗത്ത് പ്രവർത്തിക്കുന്നവരുമായി സമീർ ഇക്കാര്യം ചർച്ച ചെയ്തുകഴിഞ്ഞു. സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കാനാണ് ഇനി ശ്രമം.കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സമീറിന് മറ്റൊരു കാരണവും പ്രചോദനവും കൂടിയുണ്ട്. പിതാവ് പി.വി.സി കുഞ്ഞബ്ദുല്ല വർഷങ്ങൾക്കു മുമ്പ് കുടുംബത്തിലേക്ക് ഒരു കുഞ്ഞിനെ ദത്തെടുത്തിരുന്നു. അതടക്കം തനിക്ക് ഇപ്പോൾ നാല് സഹോദരങ്ങൾ ഉണ്ടെന്നും, മറ്റൊരാളെ ദത്തെടുക്കുന്ന കാര്യം പറഞ്ഞപ്പോൾ മാതാവ് ബി.സി. സുഹറ ഏറെ സന്തോഷവതിയാണെന്നും സമീർ പറഞ്ഞു. കുവൈത്ത് അൽ അൻസാരി എക്സ്ചേഞ്ചിൽ പ്രോജക്ട് കോഓഡിനേറ്ററാണ് സമീർ.
Related Articles
കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം കലയോളം-2024 ന് തുടക്കമായി
കുടമാളൂർ: 350-ാമത് കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം കലയോളം -2024′ ന് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടമാളൂർ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ജെ.റാണി സ്വാഗതം ആശംസിച്ചു. കലാസാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചു. കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി, ഭരതനാട്യം കലാകാരി കലാമണ്ഡലം ദേവകി അന്തർജനം, എഴുത്തുകാരൻ അയ്മനം ശ്രീകാന്ത്, കഥകളി കലാകാരൻ മുരളി കൃഷ്ണൻ എന്നിവരെയാണ് മന്ത്രി Read More…
ശബരിമല വെർച്വൽ ക്യൂ ബുക്കിങ് വർദ്ധിപ്പിക്കണമോയെന്ന് കണക്ക് പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വി എൻ വാസവൻ
ഇന്നലെ മാത്രം ദർശനം നടത്തിയത് 30657 പേർ. ഇതിൽ വെർച്ചൽ ക്യൂ വഴി ദർശനം നടത്തിയത് 26942 പേർ. രണ്ട് ദിവസത്തെ കണക്കുകൾ പരിശോധിച്ച ശേഷം വെർച്വൽ ക്യൂ ബുക്കിങ്ങുകളുടെ എണ്ണം കൂട്ടണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. വരുന്ന മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കും.തീർത്ഥാടന മുന്നൊരുക്കങ്ങളിൽ ഭക്തർക്ക് പൂർണ്ണ തൃപ്തിയെന്നും മന്ത്രി.
അമൃതാനന്ദമയിയുടെ 70-ാം ജന്മവാർഷികം ; എസ്.എൻ.ആർട്ട്സ് & സയൻസ് കോളേജ് ലെെബ്രറിക്ക് ആശ്രമ പ്രസിദ്ധീകരണങ്ങൾ കെെമാറി
കുമരകം : അമൃതാനന്ദമയിയുടെ എഴുപതാം ജന്മവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അമൃതവർഷം 70 ൻ്റെ ഭാഗമായി കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് ലൈബ്രറിക്ക് ആശ്രമ പ്രസിദ്ധീകരണങ്ങൾ കെെമാറി. മഠത്തിനു വേണ്ടി ഡോ. രാജേഷ് പി.പി. ( കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കുടമാളൂർ) യാണ് പുസ്തകങ്ങൾ കൈമാറിയത്. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. റീന മോൾ എസ്, കോളേജ് ലൈബ്രേറിയൻ യൂജിഷ് ഗോപി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ. പി എസ് സുകുമാരൻ (റിട്ട. ഡീൻ, സ്കൂൾ Read More…