ചങ്ങനാശ്ശേരി അതിരൂപതാ ദിനത്തിൽ പ്രഖ്യാപിച്ച അതിരൂപതയിലെ മികച്ച പാരീഷ് മാഗസിനുള്ള പുരസ്കാരം കുമരകം നവ നസ്രത്ത് തിരുകുടുംബ ദൈവാലയം നേടി. രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിൽ നിന്നും വികാരി ഫാ.സിറിയക് വലിയപറമ്പിലിൻ്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ പുരസ്ക്കാരം ഏറ്റുവാങ്ങി. മികച്ച പരീഷ് മാഗസിനുള്ള രണ്ടാം സ്ഥാനമാണ് നവ നസ്രത്ത് പള്ളിക്ക് ലഭിച്ചത്
Related Articles
ആലപ്പുഴ കൈതവനയിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
ആലപ്പുഴ കൈതവന ജംഗ്ഷനിൽ കാർ ബൈക്കിലിടിച്ച് മെഡിക്കൽ റെപ്രസന്റേറ്റീവായ യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കിഴക്ക് ചാലടിയിൽ കടക്കാരംകുന്ന് വീട്ടിൽ അനന്തു(കിച്ചു-26) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു അപകടം. ജോലി കഴിഞ്ഞ് മടങ്ങിയ അനന്തുവിൻ്റെ ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
“ഒരുവട്ടം കൂടി” പൂർവ്വ വിദ്യാർത്ഥി സംഗമം
കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെയും സംഗമം നടന്നു. സഹകരണ – തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ പരിപാടി ഉദ്ഘാടനം ചെയ്തു. 106 വർഷം പഴക്കമുള്ള സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി ബന്ധങ്ങൾ നിരവധിയാണ്., ഒട്ടനവധി പൂർവ്വ വിദ്യാർത്ഥികളും അധ്യാപക ശ്രേഷ്ഠരും പങ്കെടുത്ത മഹനീയ ചടങ്ങ് ഏറെ വ്യത്യസ്തതയുള്ളതായിരുന്നു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സംഘാടകസമിതി ചെയർപേഴ്സനുമായ ധന്യ സാബു അധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.ഏ പ്രസിഡന്റ് വി.എസ് സുഗേഷ് യോഗത്തിന് സ്വാഗതം Read More…
കളിവള്ളം തുഴയുന്ന നീലപൊന്മാന് 70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം
ആലപ്പുഴ : ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന് പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ഡി.എം. വിനോദ് രാജ് അധ്യക്ഷനായി. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. മുഖ്യാതിഥിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍.ടി.ബി.ആര് പബ്ലിസിറ്റി Read More…