കുമരകം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിഭാഗത്തിന്റെയും ഭൂമിത്ര സേന ക്ലബ്ബിന്റേയും നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. മുൻവർഷങ്ങളേ തിനേക്കാൾ മികച്ച രീതിയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സ്കൂളിൽ കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് വീടുകളിലും സ്കൂൾ പരിസരങ്ങളിലും ആയി പച്ചക്കറി തൈകൾ വച്ചുപിടിപ്പിക്കുകയാണ്. *”ഓണത്തിന് ഒരുമുറം പച്ചക്കറി”* എന്നതാണ് ഉദേശ്യം. കൃത്യമായ പരിപാലനവും പരിചരണവും ഉറപ്പുവരുത്തി ജൈവകൃഷി രീതിയിലൂടെ തന്നെ പരിപാലനം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.കൃഷി ഓഫീസർ ആൻ സ്നേഹ ബേബി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽമാരായ പൂജ ചന്ദ്രൻ ബിയാട്രീസ് മരിയ പി.എക്സ്, എച്ച്.എം സുനിത പി.എം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിനോദ് ആർ.വി, അധ്യാപകരായ സത്യൻ കെ.ആർ, ജയ ജി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
