കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി പാട്ട് കൂട്ടം ലാലിമ്പം (മോഹൻലാൽ 64 വസന്തങ്ങൾ) കുമരകം പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ സംഘടിപ്പിച്ചു. ലാലിമ്പം ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂവൽ മേരി റെജി ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡൻ്റ് എം.എ ഗോപാലൻ ശാന്തി അധ്യക്ഷത വഹിച്ച പാട്ടുക്കൂട്ടത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ ജോഷി അതിഥിയായി.പ്രശസ്ത താള വാദ്യ കലാകാരന്മാരായ ഗണേഷ് ഗോപാൽ, അനീഷ് കെ വാസുദേവൻ, സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു. ലാലിമ്പത്തിൽബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഘലാ ജോസഫ് പഞ്ചായത്ത് അംഗം പി ഐ എബ്രഹാം കലാഭവൻ ഭാരവാഹികളായ എസ് ഡി പ്രേംജി, പി എസ് സദാശിവൻ, പി.കെ അനിൽകുമാർ, രാജി സാജൻ, പി കെ ശാന്തകുമാർ, ഗണേഷ് ഗോപാൽ, പി കെ വിജയകുമാർ, സാൽവിൻ കൊടിയന്തറ എന്നിവർ സംസാരിച്ചു. പാട്ട് കൂട്ടത്തിൽ മോഹൻലാൽ അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ ഗായകരായ മേഘലാ ജോസഫ്, പീറ്റർ വി എസ്, സന്തോഷ് കെ ജി, രജീഷ് ടി എം, പി ഐ എബ്രഹാം, ഗണേഷ് ഗോപാൽ, ബൈജു ചെങ്ങളം, ജോഷി തിരുവാതുക്കൽ, ചന്തു എൻ ബി, സജീവ് കെ ജി, അശ്വതി അമൽരാജ്, രാജേഷ് രാജൻ, വിജയകുമാർ പി.കെ, സുരേഷ് ടി കെ, പ്രസാദ് കുമരകം, സുരേഷ് നാരായണൻ, അനീഷ് ഗംഗാധരൻ, തങ്കപ്പൻ ടി സി, ജിമ്മി മേടയിൽ, പി.ബി ചെല്ലപ്പൻ, ജിഷ അനീഷ്, ജെനിമോൾ, ഗൗരി ശങ്കരി, പി കെ ശാന്തകുമാർ, പി കെ അനിൽകുമാർ, ബാബു എൻ.ഐ എന്നിവർ ആലപിച്ചു.
