കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ജൂൺ 19 വൈകുന്നേരം 5 മണിക്ക് കലാഭവനിൽ വായനയുടെ നാനാർത്ഥങ്ങൾ സംഘടിപ്പിക്കുന്നു. എഴുത്തിൻ്റെ അക്ഷര ഗോപുരത്തെ അടുത്ത അറിയുന്നതിനായി കലാഭവൻ പ്രസിഡണ്ട് എം.എൻ ഗോപാലൻ ശാന്തിയുടെ അധ്യക്ഷതയിൽ പി.എസ് സദാശിവൻ മോഡറേറ്ററും പി.കെ ശാന്തകുമാർ പുസ്തക അവതരണ ആസ്വാദനവും ചെയ്യും. കുമരകം ഗവൺമെൻറ് എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ്സ് പി.എം സുനിത, ടി.കെ ലാൽ ജ്യോത്സ്യർ, പി.വി പ്രസന്നൻ എന്നിവർ പ്രതി സ്പന്ദനങ്ങൾ നടത്തും. യോഗത്തിൽ കലാഭവൻ ഭാരവാഹികളായ എസ്.ഡി.പ്രേംജി, ജഗദമ്മ മോഹനൻ എന്നിവർ സംസാരിക്കും
