ഒന്നാംവർഷ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ആഘോഷപരമായ വരവേൽപ്പുകളോടെ സംഘടിപ്പിച്ചു. ഒന്നാംവർഷ പ്രവേശന നടപടികൾ പൂർത്തീകരിച്ച് പ്രവേശനം നേടിയ കുട്ടികളെയും അവരുടെ രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പരിപാടി. മികച്ച മൂന്ന് കോഴ്സുകളിലേക്ക് നിരവധി അപേക്ഷകളാണ് ഈ വർഷം എത്തിയിരുന്നത്. എല്ലാ കോഴ്സുകളിലും മൂന്ന് അലോട്ട്മെന്റിലെയും കുട്ടികൾ പൂർണ്ണമായി തന്നെ ചേരുകയുണ്ടായി അഡ്മിഷൻ നടപടികൾ പൂർത്തീകരിച്ച് എത്തിയ പുതിയ കുട്ടികളെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൻ വരവേൽപ്പ് നൽകുകയുണ്ടായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘലാ ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് വി.എസ് സുഗേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ. പ്രിൻസിപ്പാൾ പൂജ ചന്ദ്രൻ സ്വാഗതവും, മനു ജോസഫ് നന്ദിയും രേഖപ്പെടുത്തി. കുമരകം ഗ്രാമപഞ്ചായത്ത് അംഗം വി.എൻ ജയകുമാർ, സ്കൂൾ എച്ച് എം ഇൻ ചാർജ് ആശ ബോസ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രവർത്തനങ്ങലെയും ക്ലാസുകളെയും സംബന്ധിച്ചുള്ള വിവരങ്ങൾ ഷിബു സാർ അവതരിപ്പിച്ചു. എൻഎസ്എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പ്രോഗ്രാം ഓഫീസർ വിനോദ് ആർ വി അവതരിപ്പിക്കുകയുണ്ടായി. ശ്രീജ എസ് നായർ, സിനി ചാൾസ്, സീന എം ജോയ്, ചന്ദ്രമോഹൻ, ബിജേഷ് എം.എസ്, കണ്ണൻ വി, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Related Articles
ഭാര്യയെ കോരിയെടുത്ത് നിസ്സഹായനായി ഭർത്താവ് നടുറോഡിൽ : രക്ഷയ്ക്കായി പോലീസെത്തി
ചങ്ങനാശ്ശേരി: പാമ്പുകടിയേറ്റ ഭാര്യയെ കോരിയെടുത്ത് രാത്രിയിൽ നിസ്സഹായനായി റോഡിൽ ആംബുലന്‍സ് കാത്തുനിന്ന ഭർത്താവിന്റെ സമീപത്തേക്ക് രക്ഷകരായി പ്രതിയുമായി പോലീസ് ജീപ്പെത്തി. ചങ്ങനാശ്ശേരിയിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയുമായി രാത്രി 10:30 മണിയോടുകൂടി പൊൻകുന്നം സബ്ജയിലേക്ക് പോകുന്ന സമയം യാദൃശ്ചികമായി കാനം ഭാഗത്ത് വച്ച് ചെറിയ ആള്‍ക്കുട്ടം കാണുകയും ഇവര്‍ക്കിടയില്‍ കാപ്പുകാട് സ്വദേശിയായ യുവാവ് തന്റെ ഭാര്യയെ കയ്യിൽ കോരിയെടുത്ത് നിസ്സഹായനായി നിൽക്കുന്നത് കാണുകയായിരുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ വാഹനം നിർത്തി യുവാവിനോട് വിവരം തിരക്കുകയും, തന്റെ ഭാര്യയെ Read More…
ദേവി ആർ മേനോനെ ആദരിച്ചു
കുമരകം : തഞ്ചാവൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ദേവി ആർ മേനോനെ സി.പി.ഐ (എം) അട്ടിപീടിക ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മൊമൻ്റോ കൈമാറി. സി.പി.ഐ (എം) ഏരിയ കമ്മിറ്റിയംഗവും കുമരകം 315-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ കെ കേശവൻ പൊന്നാടയണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ഏരിയാ കമ്മിറ്റിയംഗം കെ.എസ് സലിമോൻ, ലോക്കൽ സെക്രട്ടറി ടി.വി സുധീർ, പഞ്ചായത്ത് Read More…
ഗവ: വി.എച്ച് എസ്സ് എസ്സിൽ പരിസ്ഥിതി ദിനാഘോഷം നടത്തി
കുമരകം ഗവ.വി.എച്ച് എസ്സ് എസ്സിൽ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രതിജ്ഞ എടുത്തു. പ്രധാന അധ്യാപിക സുനിത ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂളിൽ നാട്ടുമാവിൻ തോട്ടം വച്ചുപിടിപ്പിക്കുന്നതിൻ്റെ ഔപചാരികഉദ്ഘാടനം ഹെഡ്മിസ്ട്രസ് മാവിൻതൈ നട്ടു നിർവഹിച്ചു. വി എച്ച് എസ് സി വിഭാഗം എൻ എസ് എസ് വോളൻ്റിയേഴ്സ് പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പ്രിൻസിപ്പാൾ പൂജ ടീച്ചറിൻ്റെയും പ്രോഗ്രാം കോ ഓർഡിനേറ്റർ വിനോദ് സാറിൻ്റെയും നേതൃത്വത്തിൽ മുള Read More…