കുമരകം ഗവ : വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഔഷധോദ്യാനവും നക്ഷത്രവനവും നിർമിക്കാൻ സ്ഥലമൊരുക്കുന്നതിൽ പങ്കാളിയായി ചങ്ങാതിക്കൂട്ടം. സ്കൂളിൻ്റെ പിന്നിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിനോട് ചേർന്നാണ് ഔഷധ സസ്യങ്ങൾ പരിപാലിക്കാൻ പദ്ധതി തയ്യാറാക്കുന്നത്. സ്കൂൾ പ്രധാനധ്യാപിക പി.എം സുനിതയുടെ അഭ്യർത്ഥന പ്രകാരമാണ് ചങ്ങാതിക്കൂട്ടം സഹകരിക്കുന്നതെന്ന് സംഘം പ്രസിഡൻ്റ് കെ.ടി രഞ്ജിത്തും, സെക്രട്ടറി കെ.ആർ രാജേഷും, ട്രഷറർ പി.ഡി പ്രമോദും അറിയിച്ചു. കേരള സർക്കാർ സ്ഥാപനമായ ഔഷധിയുമായി സഹകരിച്ചാണ് പദ്ധതി ഒരുക്കുന്നതെന്ന് സുനിത ടീച്ചർ പറഞ്ഞു.
