കുമരകം 315-ാം നമ്പർ റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ (സ്റ്റേറ്റ്, സി.ബി.എസ്.ഇ. സിലബസ്) എല്ലാ വിഷയങ്ങൾക്കും 90% ൽ അധികം മാർക്ക് നേടി വിജയിച്ച കുട്ടികൾക്ക് ബാങ്കിൻ്റെ മുൻപ്രസിഡൻ്റ് അന്തരിച്ച പി. ആർ. ശങ്കരപ്പിള്ളയുടെ നാമധേയത്തിലുള്ള സ്ക്കോളർഷിപ്പ് നൽകുന്നു. അർഹതയുള്ളവർ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം 15.07.2024 ന് മുൻപായി ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രസിഡൻ്റ് കെ കേശവനും സെക്രട്ടറി വിദ്യാ ബി മേനോനും അറിയിച്ചു.
വിശദവിവരങ്ങൾക്ക് ഫോൺ : 9496115127, 9567915127