കുമരകം ഗവ യു.പി. സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന സന്ദേശം വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി. പി.ടി.എ പ്രസിഡന്റ് അനീഷ് പി.എ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് താജ് ഗ്രൂപ്പ്, സ്കൂളിന് വൃക്ഷത്തൈകൾ സംഭാവനയായി നൽകുകയും, താജ് ഗ്രൂപ്പ് ജനറൽ മാനേജർ വൃക്ഷത്തെ നട്ട് പരിസ്ഥിതി ദിനം വിപുലമാക്കുകയും ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പരിപാടികളിൽ പങ്കാളികളായി.
