കുമരകത്ത് ഗതാഗതത്തിന് രണ്ട് നീതി, പല നിയമം. സ്കൂൾ വാനിനും ചെറിയ ടിപ്പറുകൾക്കും ബസുകൾക്കും എല്ലാം നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന ഗുരുമന്ദിരം റോഡിലൂടെ ടാങ്കർ ലോറികൾക്ക് യഥേഷ്ഠം സഞ്ചരിക്കാം. പാവപ്പെട്ട യാത്രക്കാർ നടന്നു വല യാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഓടിക്കൊണ്ടിരുന്ന ചെറിയ ബസുകൾക്കു പോലും വിലക്ക് വീണു. എല്ലാത്തിനും കാരണം ഹൈക്കോടതി നിരോദനമെന്ന് ഉന്നതരുടെ വിശദീകരണം. കുടിവെള്ള ടാങ്കറുകൾക്കും കോടതി നിരോദനം ഏർപ്പെടുത്തിയിട്ടുണ്ടെന്നതാണ് വസ്തുത. പക്ഷേ നേരം ഇരുട്ടിയാൽ തോന്നും പടി. പിന്നെ ഇരുട്ടിൻ്റെ ബലം ഉള്ളതുകൊണ്ട് ബണ്ട് റോഡ് തകരുകയില്ലെന്നായിരിക്കാം പുതിയ കണ്ടുപിടിത്തം. ആര് ആരോടു പറയാൻ? ആര് നിയന്ത്രിക്കാൻ, പാവം ജനത്തിന് വിധി ദുരിതയാത്ര. എളിയ പുറത്തേ വാദം കോച്ചു
