Blog

കുമരകത്ത് എക്സൈസിന്റെ കഞ്ചാവ് വേട്ടയിൽ പിടിയിലായവർ കഞ്ചാവ് വിതരണത്തിലെ പ്രധാനികൾ

കുമരകം : ഇന്നലെ ബാങ്ക്പടിയിൽ നിന്ന് നാലു കിലോ കഞ്ചാവുമായി പിടിയിലായ യുവാക്കൾ അന്യ സംസ്ഥാനത്തു നിന്നും ട്രയിൻ മാർഗം കഞ്ചാവ് കേരളത്തിൽ എത്തിച്ചു വില്പന നടത്തുന്നവരിൽ പ്രധാനികളാണെന്ന് തെളിഞ്ഞു. ഒറീസയിൽ നിന്നും വില്പനയ്ക്ക് കൊണ്ടു വന്നതാണ് പിടികൂടിയ കഞ്ചാവെന്ന് എക്സെെസ് അധികൃതർ പറഞ്ഞു. കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശി റഹ്മത്ത് മൻസിൽ സലാഹുദ്ദീൻ ( 29 ) പാലക്കാട് ആലത്തൂർ ഉളികുത്താം പാടം സ്വദേശി പകുതി പറമ്പിൽ ഷാനവാസ് (18) എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജ് പി.യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്റലിജൻസ് ടീമും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പോലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധയിൽ പെടാതിരിക്കുവാൻ കുമരകത്ത് കായൽ തീരത്തുള്ള സ്വകാര്യ ആഡംബര റിസോർട്ടിൽ താമസിച്ച് കഞ്ചാവ് വില്പന നടത്തിവരികയായിന്നു. സ്വകാര്യ റിസോർട്ടിൽ നിന്നും നീല ഷോൾഡർ ബാഗിൽ കഞ്ചാവുമായി ഇടപാടുകാർക്ക് നൽകുന്നതിനായി ബാങ്ക് പടി ജംഗ്ഷനിലേക്ക് വരുന്നതിനിടയിൽ മഫ്തിയിൽ ഉണ്ടായിരുന്ന എക്സൈസ് ഇന്റലിജൻസ് ടീം ഇവരെ പിടികൂടുകയായിരുന്നു. കുമരകത്തും കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിലും കഞ്ചാവും മറ്റ് ലഹരി മരുന്നുകളും എത്തിക്കുന്ന പ്രധാന കണ്ണികളാണ് പിടിയിലായത്. സാലാഹുദീൻ നിരവധി ക്രിമിനൽ കേസുകളിലും മയക്ക്മരുന്ന് കേസുകളിലും പ്രതിയാണ്. ടൂറിസ്റ്റ്കേന്ദ്രമായ കുമരകത്തെ കഞ്ചാവ് മാഫിയയുടെ താവളമാക്കുവാൻ ശ്രമം നടത്തുന്നവർക്ക് എക്‌സൈസ്ന നടത്തിയ കഞ്ചാവ് വേട്ട താക്കീതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *