കുമരകം : ഏറ്റുമാനൂർ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിൻ്റേയും, അട്ടിപ്പീടിക ക്ഷീര സഹകരണ സംഘത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ നാളെ (ശനിയാഴ്ച) രാവിലെ 10.30 ന് അട്ടിപ്പീടിക ക്ഷീര സഹകരണ സംഘത്തിൽവെച്ച് ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തും. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നടക്കും. സംഘം പ്രസിഡൻ്റ് കെ.എസ് സലിമോൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്തംഗം മേഘലാ ജോസഫ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗം ഷിമാ രാജേഷ്, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിക്കും. ശുദ്ധമായ പാൽ ഉല്പാദനം, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ക്ഷീരമേഖലയും, ജോയിൻ്റ് ലേബർ ഗ്രൂപ്പ് രൂപീകരണം (ജെ.എൽ.ജി), പദ്ധതി വിശദീകരണം എന്നീ വിഷയങ്ങളിൽ വിവിധ ക്ലാസ്സുകൾ നടക്കും. പരിപാടിയിൽ എല്ലാ ക്ഷീരകർഷകരേയും ക്ഷണിയ്ക്കുന്നതായി ബ്ലോക്ക് ക്ഷീര വികസന ആഫീസർ രാജി എസ് മണി അറിയിച്ചു.
Related Articles
മങ്കുഴി, മാളേക്കൽ പാലത്തിന്റെ ശോചനീയാവസ്ഥ ; ബി.ജെ.പി നിവേദനം നൽകി
കുമരകം : മൂന്നാം വാർഡിലെ മങ്കുഴി, മാളേക്കൽ പാലത്തിന്റെ ശോചനീകാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി മൂന്നാം വാർഡ് കമ്മിറ്റി കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. പാലം കാലപ്പഴക്കം മൂലം അപകടാവസ്ഥയിൽ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണിരുന്നു. പാലം അതീവ അപകടാവസ്ഥയിലാണ് ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലുമാണ്. സ്കൂൾ കുട്ടികളും, കർഷകരും ഉൾപ്പെടെ നിരവധി ആളുകൾ ഉപയോഗിക്കുന്ന പാലമാണ് മാളയേക്കൽ പാലം. ഇനിയും വലിയൊരു അപകടത്തിനായി കാത്തുനിൽക്കാതെ Read More…
കള്ളിൽ സ്പിരിറ്റ് കലക്ക് വീണ്ടും; തിരുവല്ലയിൽ ഷാപ്പിൽ സൂക്ഷിച്ച 20 ലീറ്റർ പിടികൂടി എക്സൈസ്
കള്ളിന്റെ ലഹരി കൂട്ടാന്‍ സ്പിരിറ്റ് കലക്കുന്നത് പിടികൂടി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് . പത്തനംതിട്ട തിരുവല്ല റെയ്ഞ്ചിലെ TS No. 8 സ്വാമിപ്പാലം കള്ളുഷാപ്പില്‍ നിന്നാണ് സ്പിരിറ്റ് കലക്കിയ കള്ള് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് പരിശോധന നടത്തിയത്. കള്ളില്‍ ചേര്‍ക്കാന്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റും കണ്ടെത്തി. കള്ളുഷാപ്പിന് പുറത്തുള്ള ശുചിമുറിക്ക് സമീപം ഒളിപ്പിച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. രണ്ട് ബിഗ് ഷോപ്പറുകളിലായി 5 ലിറ്ററിന്റെ 4 കന്നാസ്സുകള്‍ നിറയെ സ്പിരിറ്റാണ് എക്സൈസ് കണ്ടെത്തിയത്. കള്ള് ഷാപ്പിന്റെ Read More…
വ്യത്യസ്തമായ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ആവേശമായി ; സംഭവം കുമരകത്ത്
കുമരകം : വിദ്യാർത്ഥികളിൽ ആവേശ നിമിഷങ്ങൾ സമ്മാനിച്ച് പാെതു തിരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ നടത്തിയ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വേറിട്ട അനുഭവമായി. രാജ്യത്തെ പാെതുതിരഞ്ഞെടുപ്പ് പ്രക്രിയയുടെ നേർചിത്രമായി കുമരകം സെന്റ് ജോൺസ് യൂ.പി സ്കൂളിലെ പാർലമെൻറ് തിരഞ്ഞെടുപ്പ് മാറി. മലപ്പുറം കൈറ്റ് ട്രെയിനർ ഷാജി വികസിപ്പിച്ചെടുത്ത സ്കൂൾ പാർലമെൻറ് ആപ്പിലൂടെയാണ് ഡിജിറ്റൽ രീതിയിൽ സ്കൂൾ തിരഞ്ഞെടുപ്പ് നടത്തിയത്. ലാപ്ടോപ്പും മൊബൈൽ ഫോണും ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിന് വേണ്ട ക്രമീകരണങ്ങൾ Read More…