കോട്ടയം : നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. കൊല്ലാട് കൊല്ലംകവല സ്വദേശിയായ സച്ചിനാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സെബാനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകിട്ട് 6.30 യോടെയായിരുന്നു അപകടം.നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നിലെ വളവിൽ വച്ചാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു.റോഡിൽ വീണ് കിടന്ന രണ്ടു പേരെയും നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സച്ചിൻ മരണത്തിന് കീഴടങ്ങി. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയിരുന്നു.
Related Articles
മത്സ്യത്തൊഴിലാളികളുടെ അന്നം മുടക്കി സാമൂഹ്യ വിരുദ്ധർ ; വേമ്പനാട്ട് കായലിൽ മീൻ മോഷണം വ്യാപകം
കുമരകം : വേമ്പനാട്ട് കായലിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുന്ന മീനുകൾ ഇരുട്ടിൻ്റെ മറവിൽ മോഷ്ടിക്കുന്നത് വ്യാപകമാകുന്നതായി പരാതി. മീനുകൾ മോഷ്ടിക്കുന്ന സാമൂഹ്യവിരുദ്ധർ ഇതൊടൊപ്പം വലയും കേടുപാടു വരുത്തുന്നതായും മത്സ്യത്തൊഴിലാളികൾ പറയുന്നു. വൈകിട്ട് വിലയിട്ട് മടങ്ങി പോയതിന് ശേഷം പുലർച്ചേ പ്രതിക്ഷയോടെ തിരിച്ചെത്തുമ്പോൾ ശൂന്യമായ വലയാണ് പലരും കാണുന്നത്. അന്നെന്ന് കിട്ടുന്നതു കൊണ്ട് കുടുംബം പുലർത്തിയിരുന്ന തൊഴിലാളികളുടെ ജീവിതം ഇപ്പോൾ ദുരിത പൂർണ്ണമായിരിക്കുകയാണ്. സംഘം ചേർന്നാണ് മോഷ്ടാക്കൾ എത്തുന്നത്, സംശയം തോന്നി ചോദ്യം ചെയ്താൽ ഇവർ ആക്രമിക്കാൻ വരുന്നതായും Read More…
മാലിന്യ സംസ്കരണം ; ഒന്നാം സ്ഥാനം അയ്മനം പഞ്ചായത്തിന്
അയ്മനം : നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം മികച്ച മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ നടത്തിയ അയ്മനം പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 20 വാർഡുകളാണ് അയ്മനത്തുള്ളത്. ഓരോ വാർഡുകളിലും വിവിധ ക്ലസ്റ്ററുകൾ രൂപീകരിച്ചു വാർഡ് മെമ്പറുടെ മേൽനോട്ടത്തിൽ പൊതുജനപങ്കാളിത്തത്തോടെ ചിട്ടയാർന്ന പ്രവർത്തനം നടത്തിയാണ് അയ്മനം പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരീതകർമ്മസേന, എം.ജി.എൻ.ആർ.ഇ.ജി, കുടുംബശ്രീ, വിവിധ സ്കൂളുകളിലെ അദ്ധ്യാപക – വിദ്യാർത്ഥികൾ, വ്യാപാരിവ്യവസായികൾ, വാർഡ്തല ശുചിത്വസമിതികൾ തുടങ്ങിയ വിഭാഗങ്ങളുടെ നിർലോഭ സഹകരണം Read More…
മികച്ച സംഘാടക പ്രതിഭ പുരസ്കാരം നേടി കുമരകം സ്വദേശി അനീഷ് ഗംഗാധരൻ
കുമരകം : കൊച്ചിൻ സാഹിത്യ അക്കാദമിയുടെ 2024 ലെ മികച്ച സംഘാടക പ്രതിഭ പുരസ്കാരം കുമരകം സ്വദേശി അനീഷ് ഗംഗാദരനു ലഭിച്ചു. കുമ്പളങ്ങി പുഴയോരം റിസോർട്ടിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ അഡ്വ എം അനിൽകുമാർ സാഹിത്യ പുരസ്കാരം നൽകി അനീഷിനെ ആദരിച്ചു. അനീഷ് ഗംഗാദരന്റെ നേതൃത്വത്തിൽ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള തിരഞ്ഞെടുത്ത 50 ഓളം കലാ സാഹിത്യകാരന്മാരെ ഉൾപ്പടുത്തി കുമരകം എസ്.കെ.എം ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച അക്ഷരക്കൂട്ടം എന്ന പരിപാടിയ്ക്കാണ് അവാർഡ് ലഭിച്ചത്. 25 ൽ Read More…