കോട്ടയം : മെഡിക്കൽ കോളേജിന് മുൻ വശം തട്ട് കടകൾ പ്രവർത്തിച്ചിരുന്ന ഭാഗത്തിന് പുറകിലായി ഏകദേശം മൂന്ന് മാസം പ്രായമായ കഞ്ചാവ് ചെടി കണ്ടെടുത്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻ സ്പെക്ടർ പി ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി തിരിച്ചറിഞ്ഞത്. ചെടിക്ക് ഉദ്ദേശം 70 സെന്റീമീറ്ററോളം ഉയരം വരും. അരോ രഹസ്യമായി നട്ട് വളർത്തിയതാണ് ഈ ചെടി എന്ന് കരുതുന്നു. മയക്ക്മരുന്ന് റാക്കറ്റുകളെ പിടികൂടുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജ്, ഗാന്ധിനഗർ മേഖലയിൽ എക്സൈസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. മെഡിക്കൽ കോളേജിൽ വന്ന ആരോ എക്സൈസിന് നൽകിയ വിവരമനുസരിച്ചാണ് റെയ്ഡ് നടത്തിയത്. ഈ മേഖലയിലെ മയക്കുമരുന്ന് ശ്യംഖലയിലെ ആരെങ്കിലും ആകാം ചെടി നട്ടത് എന്ന് എക്സൈസ് കരുതുന്നു. പ്രതിക്കായി അന്വേഷണം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടാവുന്ന ഗുരുതര കുറ്റമാണ് ഇത്. എൻ.ഡി.പി.എസ് നിയമത്തിൽ ഒരു ചെടി വളർത്തിയാലും ഒരു തോട്ടം വളർത്തിയാലും ഒരേ ശിക്ഷ തന്നെയാണ് ലഭിക്കുക. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബൈജു മോൻ കെ.സി, പ്രിവന്റീവ് ഓഫീസർമാരാ നൗഷാദ് എം, ആരോമൽ മോഹൻ, നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് രാജ് കെ.ആർ, ശ്യാം ശശിധരൻ, എക്സൈസ് ഡ്രൈവർ അനിൽ കെ.കെ എന്നിവരും പങ്കെടുത്തു
Related Articles
പക്ഷിപ്പനി – കുമരകത്ത് കോഴി, താറാവ്, കാട തുടങ്ങിയവയുടെ ഉപയോഗവും വിപണനവും നിരോധിച്ചു
കുമരകത്ത് കോഴി, താറാവ്, കാട തുടങ്ങിയവയുടെ ഉപയോഗവും വിപണനവും നിരോധിച്ചു. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് വാർഡ് 9 ൽ ജയശ്രീ ശശികുമാർ കമല നിവാസ് എന്ന കർഷകയുടെ കോഴികളിൽ പക്ഷിപ്പനി (H5N1) സ്ഥിതീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത ഉണ്ടെന്നും മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ രോഗം പടർന്നു പിടിക്കാതിരിക്കുന്നതിനുമായി പ്രഭവകേന്ദ്രത്തിന്റെ 10 കി.മീ ചുറ്റളവിലുള്ള തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും, വിപണനവും, Read More…
കോട്ടയം മെഡിക്കൽ കോളജ് ക്യാംപസിനുള്ളിൽ 6 മെഡിക്കൽ വിദ്യാർഥികളെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു
കോട്ടയം മെഡിക്കൽ കോളജ് ക്യാംപസിനുള്ളിൽ 6 മെഡിക്കൽ വിദ്യാർഥികളെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ മൃതദേഹം തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണു നായയ്ക്കു പേവിഷ ബാധ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ക്യാംപസിൽ മെൻസ് ഹോസ്റ്റലിൽ താമസിക്കുന്ന 5 എംബിബിഎസ് വിദ്യാർഥികൾക്കും ഒരു ബിഫാം വിദ്യാർഥിക്കുമാണു ചൊവ്വാഴ്ച വൈകിട്ടും രാത്രിയിലുമായി കടിയേറ്റത്. ഇവരെല്ലാം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്യാംപസിനുള്ളിൽ ഹോസ്റ്റലിലേക്കുള്ള വഴിയിലാണ് ഇവരെ നായ ആക്രമിച്ചത്. Read More…
ഹോസ്പിറ്റൽ റോഡിൽ ലോറി കുടുങ്ങി, ഹോസ്പിറ്റൽ റോഡിലും ഗുരുമന്ദിരം റോഡിലും ഗതാഗതക്കുരുക്ക്
കുമരകം വലിയ വാഹനങ്ങൾക്ക് നിരോധനം ഉള്ള കോണത്താറ്റു പാലത്തിനു സമീപത്തെ താല്ക്കാലിക റോഡിലൂടെ ചേർത്തല ഭാഗത്തേക്കു പോയ ഇൻഡ്യ ഓയിൽ കോർപറേഷൻ്റെ ലാേറി റോഡിലെ വളവിൽ കുരുങ്ങി. ഗവ:ഹൈസ്കുളിന് മുന്നിലുള്ള വളവിലാണ് ലാേറി കുടുങ്ങിയത്. ഇതോടെ മറ്റു വാഹനങ്ങൾ എല്ലാം വൺവേ തെറ്റിച്ച് ഗുരുമന്ദിരം റോഡിലൂടെ യാത്ര ചെയ്യേണ്ടി വന്നതോടെയാണ് ഗതാഗതക്കുരുക്ക് ഏറിയത്. വളവിൽ കൽക്കഷണങ്ങൾ ഇട്ട് നാട്ടുകാർ ഒരു വിധത്തിൽ ലോറി കടത്തിവിട്ടു. ഇപ്പോൾ ഗതാഗതക്കുരുക്ക് മാറിയിട്ടുണ്ട്. ഗതാഗതം നിയന്ത്രിച്ചു കൊണ്ട് വലിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും Read More…