കോട്ടയം താഴത്തങ്ങാടി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും, തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിന്റെയും, കോട്ടയം നഗരസഭയുടെയും സഹകരണത്തോടെ, കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 123-ാം മത് കോട്ടയം മത്സര വള്ളം കളിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
സഹകരണ – തുറമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
കോട്ടയം എം. എൽ. എ. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു.
പ്രവർത്തന ഫണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, അർക്കാഡിയ ഗ്രൂപ്പ് ചെയർമാൻ കെ. ടി. തോമസിൽ നിന്നും സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
സ്മരണിക പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ, ഡോ. നിതിഷ് മൗലാനയിൽ നിന്ന് ആദ്യ പരസ്യം സ്വീകരിച്ചും നിർവ്വഹിച്ചു.
കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ ഉദ്ഘാടനം, കുമരകം ടൗൺ ബോട്ട് ക്ലബ്ബ് പ്രസിഡന്റ് കെ. മിഥുനിൽ നിന്നും ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ട് അഡ്വ. വി. ബി. ബിനുവും ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കോട്ടയം വെസ്റ്റ് ക്ലബ്ബ് പ്രസിഡന്റ് കെ. ജി. കുര്യച്ചൻ, സെക്രട്ടറി അനീഷ് കുമാർ, കോട്ടയം നഗരസഭ കൗൺസിൽ അംഗങ്ങളായ ഷേബ മാർക്കോസ്, രഞ്ജിത് സി.ജി, ജിഷ ജോഷി, തിരുവാർപ്പ് പഞ്ചായത്ത് അംഗം ഷെമീമ വി. എസ്, സുനിൽ എബ്രാഹാം, ലിയോ മാത്യു, പ്രൊഫ. കെ. സി. ജോർജ് എന്നിവർ പ്രസംഗിച്ചു.
മാറ്റി വച്ച നെഹ്റ്രു ട്രോഫി വള്ളം കളിയുടെ തീയതി നിശ്ചയിക്കുന്നത് അനുസരിച്ചാകും കോട്ടയം വള്ളം കളിയുടെ തീയതിയിലും അന്തിമ തീരുമാനമെടുക്കുക എന്ന് സംഘാടകർ അറിയിച്ചു.
നിലവിൽ സെപ്തംബർ 29 നാണ് വള്ളം കളി, താഴത്തങ്ങാടി ആറ്റിൽ നിശ്ചയിച്ചിരിക്കുന്നത്.