Blog

കൂട്ടുകാർ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ്സും, പഠനോപകരണ വിതരണവും നടത്തി

കൂട്ടുകാർ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മോട്ടിവേഷൻ & ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും പഠനോപകരണ വിതരണവും നടത്തി. പ്രസ്തുത യോഗത്തിൽ സംഘം പ്രസിഡന്റ് സാബു നക്കരത്തറ ആദ്യക്ഷത വഹിക്കുകയും, ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. എക്സ്സൈസ് ഓഫീസർ നിഫിൻ ജേക്കബ് കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. തുടർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ചടങ്ങിൽ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ എൽസ മരിയ ജേക്കബ്, ജ്യോത്സ്യന അജയഘോഷ് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. യോഗത്തിൽ സംഘം സെക്രട്ടറി സിബിച്ചൻ ജോസ് സ്വാഗതം ആശംസിക്കുകയും സന്തോഷ്‌ ചാർത്തുശ്ശേരി നന്ദി പറയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *