Kerala News

കേരള പൊലീസ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനം നാളെ മുതൽ കോട്ടയത്ത്

കേരള പൊലീസ് അസോസിയേഷൻ (കെപിഎ) സംസ്‌ഥാന സമ്മേളനം നാളെ മുതൽ സെപ്റ്റംബർ 2 വരെ കോട്ടയം ഈരയിൽക്കടവ് ആൻസ് ഇന്റർനാഷനൽ കൺവൻഷൻ സെൻ്ററിൽ നടത്തും.

നാളെ 9.30നു സംസ്ഥാന കമ്മിറ്റി മന്ത്രി ജി. ആർ.അനിൽ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ് അധ്യക്ഷത വഹിക്കും.

വൈകിട്ട് 5നു സെമിനാർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

ഒന്നിനു വൈകിട്ട് 5നു നേതൃസംഗമവും യാത്രയയപ്പും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

2-ാം തീയതി രാവിലെ 9.30നു പ്രതിനിധി സമ്മേളനം മന്ത്രി കെ. എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

4നു പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *