കോട്ടയം : കേരള കാർഷിക സർവകലാശാലയുടെ 20 പുതു തലമുറ കോഴ്സുകളെയും അവയുടെ സാധ്യതകളെയും പരിചയപ്പെടുത്തികൊണ്ട് കാർഷിക വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 23 (ഞായർ) രാവിലെ 9.30 മുതൽ കോട്ടയം സി.എം.എസ് കോളേജ് ഓഡിറ്റോറിയത്തിലാണ് ക്ലാസ്സുകൾ നടക്കുക. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധൻ ഡോ. ടി.പി സേതുമാധവൻ ക്ലാസ്സുകൾ നയിക്കും. തദവസരത്തിൽ കോഴ്‌സുകൾക്കായുള്ള സ്പോട്ട് രെജിസ്ട്രേഷൻ ലഭ്യമാണ്. 2 ഡോക്ടറൽ പ്രോഗ്രാമുകൾ, 2 ഇന്റെഗ്രേറ്റഡ് എം.എസ്.സി, 6 എം.എസ്.സി, 7 പി.ജി ഡിപ്ലോമ, 1 ബി.എസ്.സി, 3ഡിപ്ലോമ പ്രോഗാമുകൾ എന്നിവയാണ് കാർഷിക സർവകലാശാല നൽകുന്ന കോഴ്സുകൾ.
