വയനാടിനായി ആലപ്പുഴ മണ്ണഞ്ചേരിയിലെ ഏഴു ബസ്സുകള്‍ സര്‍വീസ് നടത്തി സമാഹരിച്ച 93,253 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മണ്ണഞ്ചേരി റോഷന്‍ ഗ്രൂപ്പും അംബികേശ്വരി ബസ്സും തിങ്കളാഴ്ച സര്‍വീസ് നടത്തി സമാഹരിച്ച തുകയാണ് കളക്ടറേറ്റില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന് കൈമാറയിത്. ദരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി യാത്രക്കാര്‍ സംഭാവനയായി നല്‍കിയ വസ്ത്രങ്ങളും കൈമാറി. മണ്ണഞ്ചേരി -ഇരട്ടക്കുളങ്ങര സര്‍വീസ് നടത്തുന്ന മെഹ്‌റ, അംബികേശ്വരി, മണ്ണഞ്ചേരി കഞ്ഞിപ്പാടം വഴിയുള്ള ഇഷാന്‍, മണ്ണഞ്ചേരി റെയില്‍വെ വഴിയുള്ള റോഷന്‍, കലവൂര്‍-റെയില്‍വെ സ്റ്റേഷന്‍ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍, ഡാനിഷ് എന്നീ ബസുകളാണ് പ്രത്യേത സര്‍വീസ് നടത്തിയത്.