കടുത്തുരുത്തി : പെയിന്റിംഗ് തൊഴിലാളിയായ മധ്യവയസ്കൻ വീടിനുള്ളില് രക്തം വാർന്ന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി മഠത്തിൽ (സാഗരിക) വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന നിഖിൽ.എസ് (34), മുട്ടുചിറ കണിവേലിൽ വീട്ടിൽ സ്റ്റാനി ജോൺ (47) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം തീയതി രാവിലെ 11.00 മണിയോടുകൂടി പാലകര ഭാഗത്തുള്ള മധ്യവയസ്കനായ ചിത്താന്തിയേൽ വീട്ടിൽ രാജേഷ് (53) എന്നയാളെ വീട്ടിനുള്ളിൽ കട്ടിലിൽ മരണപ്പെട്ട നിലയിൽ കാണപ്പെട്ടതിനെ തുടർന്ന്കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയും, വിശദമായ അന്വേഷണത്തിൽ രണ്ടാം തീയതി രാത്രി 9.00 മണിയോടുകൂടി കടുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന സോഡിയാക് ബാറിന് സമീപം വച്ച് കണ്ട ഇവർ മൂവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, നിഖിലും സ്റ്റാനിയും ചേർന്ന് രാജേഷിനെ മർദ്ദിക്കുകയുമായിരുന്നു. ഇതിൽ ഗുരുതരമായി പരിക്കുപറ്റിയ രാജേഷിനെ ഇവർ ഇയാളുടെ വീട്ടിലെത്തിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം രക്തം വാർന്ന് ഇയാൾ വീട്ടിനുള്ളിൽ മരണപ്പെടുകയായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ റെനീഷ് റ്റി. എസ്, എസ്.ഐ മാരായ ശരണ്യ എസ് ദേവൻ, ജയകുമാർ, സജി ജോസഫ്, എ.എസ്.ഐ മാരായ ബാബു, ശ്രീലതാമ്മാൾ, സി.പി.ഓ രഞ്ജിത്ത് രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Related Articles
വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം വേരുവള്ളി ഭാഗത്ത് പുത്തൻതറ വീട്ടിൽ ജിത്തു ജയൻ (24), വെച്ചൂർ ഇടയാഴം കുറശ്ശേരിൽ വീട്ടിൽ അർജുൻ (23), വെച്ചൂർ ഇടയാഴം മുച്ചൂർകാവ് ഭാഗത്ത് അനുഷാഭവൻ വീട്ടിൽ അനൂപ് (22) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 9 :30 മണിയോടുകൂടി വെച്ചൂർ ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിന്റെ സമീപം വച്ച് ഇവിടെയുണ്ടായിരുന്ന യുവാവിന്റെ കൈയിൽനിന്ന് സിഗരറ്റ് Read More…
കോട്ടയം മെഡിക്കൽ കോളജ് ക്യാംപസിനുള്ളിൽ 6 മെഡിക്കൽ വിദ്യാർഥികളെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു
കോട്ടയം മെഡിക്കൽ കോളജ് ക്യാംപസിനുള്ളിൽ 6 മെഡിക്കൽ വിദ്യാർഥികളെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ മൃതദേഹം തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണു നായയ്ക്കു പേവിഷ ബാധ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ക്യാംപസിൽ മെൻസ് ഹോസ്റ്റലിൽ താമസിക്കുന്ന 5 എംബിബിഎസ് വിദ്യാർഥികൾക്കും ഒരു ബിഫാം വിദ്യാർഥിക്കുമാണു ചൊവ്വാഴ്ച വൈകിട്ടും രാത്രിയിലുമായി കടിയേറ്റത്. ഇവരെല്ലാം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്യാംപസിനുള്ളിൽ ഹോസ്റ്റലിലേക്കുള്ള വഴിയിലാണ് ഇവരെ നായ ആക്രമിച്ചത്. Read More…
വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും വോട്ടർപട്ടിക സംക്ഷിപ്തമായി പുതുക്കുന്നു. 2024 ജനുവരി ഒന്നു യോഗ്യതതീയതിയായി നിശ്ചയിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ. 2024 ജനുവരി ഒന്നിനോ മുമ്പോ 18 വയസ് തികഞ്ഞവർക്കു പേരുചേർക്കാം. നിലവിലെ വോട്ടർ പട്ടിക കരടായി ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഫോറം നാലിലും ഉൾക്കുറിപ്പ് തിരുത്താൻ ഫോറം അഞ്ചിലും ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽനിന്നോ സ്ഥാനമാറ്റം വരുത്താൻ ഫോറം ഏഴിലും sec.kerala.gov.in എന്ന സൈറ്റിൽ അപേക്ഷകൻ Read More…