കൊച്ചി: തായ്‌ലന്‍ഡ് ടൂറിസം വികസനത്തിന് കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ക്ഷണം. തായ്‌ലന്‍ഡ് സര്‍ക്കാരിന്റെ കീഴിലുള്ള ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്റ് (ടിഎടി) സംഘടിപ്പിക്കുന്ന സമ്മിറ്റിലേക്കാണ് കേരളത്തിലെ പ്രമുഖ ടൂറിസം സംഘടന ആയ മൈ കേരളാ ടൂറിസം അസോസിയേഷന് (എംകെടിഎ) ക്ഷണം ലഭിച്ചിരിക്കുന്നത്.
ആഗസ്റ്റ് 21 മുതല്‍ 25 വരെ തായ്‌ലന്റിലും കാഞ്ചനബുരിയിലുമായി നടക്കുന്ന സമ്മിറ്റില്‍ അസോസിയേഷനിലെ അംഗങ്ങളായ 40 ഓളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കുമെന്ന് എംകെടിഎ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി ദിലീപ് കുമാര്‍ എന്നിവര്‍ പറഞ്ഞു.
തായ്‌ലന്റിലെ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനിയായ ബെസ്റ്റ് ഏഷ്യ തായ്‌ലന്റ് ഡിഎംസി, ബെസ്റ്റ് ഏഷ്യാ ടിക്കറ്റ് ബുക്കിംഗ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെയാണ് യത്ര ക്രമീകരിച്ചിട്ടുള്ളത്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മൈ കേരളാ ടൂറിസം അസോസിയേഷന് ക്ഷണം ലഭിക്കുന്ന 23-ാമത്തെ മീറ്റിങ്ങാണിതെന്നും ഭാരവാഹികള്‍ ആയ പ്രസിഡന്റ് അനി ഹനീഫ്. സെക്രട്ടറി ദിലീപ് കുമാർ എന്നിവർ പറഞ്ഞു. കുമരകത്ത് നിന്നും പ്രതിനിധിയായി എൽസ ഹോളിഡേസ് പങ്കെടുക്കും