Blog

നിർധനരായ സഹോദരങ്ങളുടെ വീടിൻ്റെ ഭിത്തികൾ തകർന്നു വീണു ; സംഭവം കുമരകത്ത്

കുമരകം എട്ടാം വാർഡിൽ നെടുംപറമ്പിൽ താരാപാേളിൻ്റെ വീടിൻ്റെ ബീമും ഭിത്തിയുടെ മുകൾ ഭാഗവും ഇടിഞ്ഞു വീണു. ഇന്ന് മൂന്നുമണിയാേടെയായിരുന്നു സംഭവം. രണ്ട് കിടപ്പുമുറികളുടെ സെെഡ് ഭിത്തികളാണ് നിലം പാെത്തിയത്. ജനലുകളുടെ മുകൾ ഭിത്തിയും ജനൽഗ്ലാസ്സുകളും തകർന്നു വീഴുകയായിരുന്നു സംഭവം നടക്കുമ്പാേൾ താര വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കുകളേൽക്കാതെ രക്ഷപെട്ടു. താരയുടെ സഹോദരൻ റോയ് പോൾ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. ഭിത്തി നിലം പൊത്തുന്ന ശബ്ദം കേട്ട് ഭയന്ന താരയെ അയൽ വാസികളാണ് ഓടിയെത്തി സമാശ്വസിപ്പിച്ചത്. ഒരു വരുമാനവും ഇല്ലാത്ത സഹോദരി- സഹോദരങ്ങൾ സുമനസ്സുകളുടെ കാരുണ്യം കാെണ്ടാണ് നിത്യവൃത്തി കഴിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *