കുമരകം : കുമരകം വടക്ക് 38-ാംനമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരുവന്ദനം മൈക്രോ യൂണിറ്റിൻ്റെ 10-ാംവാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി. ഇന്ന് രാവിലെ 10ന് ശാഖ യോഗം അഡ്മിനിസ്ട്രേറ്റീവ് കൺവീനർ എം.ജെ അജയൻ്റെ അദ്ധ്യക്ഷതയിൽ എസ്.എൻ കോളേജ് അങ്കണത്തിൽ വെച്ചാണ് വാർഷിക പരിപാടികൾ നടന്നത്. മുതിർന്ന അംഗം ഒ.കെ കരുണാകരൻ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഗുരുസ്മരണയ്ക്ക് ശേഷം ജോ: കൺവീനർ പി.റ്റി ബിനോയി സ്വാഗതം ആശംസിച്ചു. ഈ കാലയളവിൽ വിട്ടു പിരിഞ്ഞ വിവിധ മേഖലയിലുള്ളവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. ഉപക്രമത്തിന് ശേഷം ഓഡിറ്റ് റിപ്പോർട്ടും, പ്രവർത്തന റിപ്പോർട്ടും, കണക്കും കൺവീനർ റ്റി.എം അഭിലാഷ് അവതരിച്ചിച്ചു. റിപ്പോർട്ടും കണക്കും യോഗം ഐക്യകണ്ഠേന പാസാക്കി. വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഫലകം നല്കി യൂണിയൻ കമ്മിറ്റി അംഗം പി. കെ.ചന്ദ്രഭാനു ആദരിച്ചു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച മുതിർന്ന അംഗം പി.വി പൊന്നപ്പനെ ഫലകം നല്കിയും പൊന്നാട അണിയിച്ചും ശാഖയുടെ ഓഫീസ് ഇൻ ചാർജ് റ്റി.കെ തമ്പി, ശ്രീനാരായണ കുടുംബ യൂണിറ്റ് ജോ: കൺവീനർ വിജയമ്മ തങ്കപ്പൻ എന്നിവർ സംസാരിച്ചു. നിയുക്ത കൺവീനർ റ്റി.എം അഭിലാഷ് കൃതജ്ഞത അർപ്പിച്ചു. 10-ാംവാർഷിക സമ്മേളനം സമംഗളം പര്യവസാനിച്ചു.
Related Articles
തിരുവാർപ്പ് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി
കോട്ടയം : കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. തിരുവാർപ്പ് ഭാഗത്ത് മാധവശേരിൽ വീട്ടിൽ (കുറവിലങ്ങാട് കളത്തൂർ, ഇല്ലിച്ചുവട് ഭാഗത്ത് പാറക്കുന്നേൽ വീട്ടിൽ ഇപ്പോൾ താമസം) വിനീത് എം.വി (22) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്പത് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കഴിഞ്ഞ കുറെ നാളുകളായി കുറവിലങ്ങാട് സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം Read More…
ലോക രക്തദാന ദിന സന്ദേശം നൽകി
കുമരകം ഗവൺമെന്റ്ഹ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനാചരണം നടത്തി. രക്തദാന സേന രൂപീകരിക്കുകയും രക്തദാനം മഹാദാനമായി കരുതുകയും ചെയ്യുക എന്നുള്ള സന്ദേശം ഉൾപ്പെടുത്തി ക്ലാസ്സ് സംഘടിപ്പിച്ചു. അപകടത്തിൽ പെടുന്നവരെയും മറ്റ് ആപത്ഘട്ടങ്ങളിലും അത്യാവശ്യ ഘടകമായി രക്തം നൽകേണ്ടതിന്റെ ആവശ്യകതയും ഓരോ ജീവനും ഓരോ തുള്ളി രക്തത്തിലൂടെയും വിലപ്പെട്ടതാണെന്നും ഇതിലൂടെ കുട്ടികളെ അറിയിച്ചു. 28 തവണയിലേറെ രക്തദാനം നൽകിയ അമ്പിളി കുട്ടൻ ആണ് ക്ലാസുകൾ നയിച്ചത്. പ്രിൻസിപ്പൽ പൂജ Read More…
നെൽകൃഷിക്ക് തടസ്സമായി വെെദ്യുതി കമ്പികൾ പാടത്ത്, ഒരു മാസമായി വൈദ്യുതിക്കായി കെ.എസ്.ഇ.ബി ഓഫീസ് കയറിയിറങ്ങി വായോധിക ; സംഭവം കുമാരകത്ത്
കുമരകം : വിതക്കായി നിലം ഒരുക്കാൻ തടസ്സമായി വെെദ്യുതി കമ്പികൾ പടത്ത് കിടക്കാൻ തുടങ്ങിയിട്ട് ഒന്നര മാസം. കുമരകം പഞ്ചായത്തിലെ ആറാം വാർഡിലുള്ള ഇടവട്ടം പാടത്താണ് ഒന്നര മാസം മുമ്പ് പാെട്ടിവീണ വെെദ്യുതി കമ്പികൾ പാടത്ത് കിടക്കുന്നത്. പാടശേഖരത്തിനുള്ളിലുള്ള തുരുത്തുകളിലെ വീടുകളിലേക്ക് വെെദ്യുതി എത്തിക്കാൻ പാടത്ത് സ്ഥാപിച്ചിരിക്കുന്ന കാേൺക്രീറ്റ് വെെദുതി പാേസ്റ്റ് നിലംപാെത്തിയത്. ഇതാേടെയാണ് കമ്പികൾ അഴിച്ച് കൃഷി ചെയ്യുന്ന പാടത്തിന് കുറുകെ ഇട്ടിരിക്കുന്നത്. കൃഷിക്കായി നിലം ഉഴാൻ എത്തിച്ച ട്രില്ലർ വെെദ്യുതിക്കമ്പി കിടക്കുന്ന ഭാഗവും സമീപ Read More…