Kerala News

മുത്തച്ഛനെ പേരമകൻ വെട്ടി ക്കൊലപ്പെടുത്തി; പള്ളത്ത് അയ്യപ്പൻ(75) ആണ് മരിച്ചത്

തൃശൂർ: ദേശമംഗലത്ത് മുത്തച്ഛനെ മാനസികപ്രശ്നമുള്ള പേരമകൻ വെട്ടി ക്കൊലപ്പെടുത്തി. പള്ളത്ത് അയ്യപ്പൻ(75) ആണ് മരിച്ചത്. ഇയാളുടെ പേരമക ൻ രാഹുലിനെ(28) പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെ 7:30ഓടെയാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസമായി രാഹുൽ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു.

ആശുപത്രിയിൽനിന്ന് നൽകിയ മരുന്നുകൾ കൊടുക്കുന്നതിനിടെ പ്രകോപിതനായ ഇയാൾ അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഹുൽ അക്രമാസക്തനായതോടെ ഓടി മാറിയതിനാൽ ഇയാളുടെ അമ്മയും മുത്തശ്ശിയും രക്ഷപെട്ടു

Leave a Reply

Your email address will not be published. Required fields are marked *