Common News

ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം കോൺഫറൻസിൽ തിളങ്ങി കുമരകം

കുമരകം : മലേഷ്യയിലെ സറാവാക്കിൽ നടന്ന ഇൻ്റർനാഷണൽ കോൺഫറൻസ് ഓൺ റെസ്പോൺസിബിൾ ടുറിസം ഹോസ്പിറ്റാലിറ്റിയിൽ ശ്രദ്ധാകേന്ദ്രമായി കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രകീർത്തിക്കപ്പെട്ടു. കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രശംസയാണ് കോൺഫറൻസിൽ ലഭിച്ചത്. കോൺഫറൻസിൻ്റെ മുഖ്യപ്രഭാക്ഷണം ഇൻഡ്യയിൽ നിന്നും കേരള റെസ്പോൺസിമ്പിൾ ടൂറിസം മിഷൻ സിഇഒ കെ. രൂപേഷ് കുമാറാണ് നടത്തിയത് . ടൂറിസം ഫോർ പീസ്, റെസ്പോൺസിബിൾ ടൂറിസം ആൻ്റ് ഇൻക്ളുസീവ് സൊസൈറ്റീസ് എന്ന മുഖ്യ വിഷയത്തിൽ നടത്തിയ പ്രഭാക്ഷണത്തിൻ രൂപേഷ് കുമാർ ടൂറിസം മേഖലയിലെ ജനകീയ മോഡലാണ് ഉത്തരവാദിത്ത ടൂറിസമെന്നും സമാധാനം എന്നത് യുദ്ധമില്ലാത്ത അവസ്ഥ മാത്രമല്ല , സാമ്പത്തിക സമതുലിതയും സമഭാവനയും സമൂഹത്തിലെയും എല്ലാവരേയും ചേർത്ത് നിർത്തുന്ന വികസന പ്രക്രിയയും ആണെന്ന് അഭിപ്രായപ്പെട്ടു. കേരളത്തിലെ ഉത്തരവാദിത്ത ടുറിസം ശ്രദ്ധയൂന്നുന്നത് ഇതിലാണെന്നും സ്ത്രീ സൗഹൃദ വിനോദ സഞ്ചാരത്തിലൂടെ സ്ത്രീ ശാക്തീകരണം സാദ്ധ്യമാക്കാനാകുമെന്ന് കേരളം തെളിയിക്കുകയാണെന്നും അദ്ധേഹം പ്രസ്താവിച്ചു.
കേരള മോഡൽ റെസ്പോൺസിബിൾ ടൂറിസത്തെക്കുറിച്ച് കുമരകത്തെ അടിസ്ഥാനമാക്കി സ്റ്റഡി പ്രസൻ്റേഷൻ നടത്തി.
സസ്റ്റൈനബിൾ ടുറിസം & ഹെറിറ്റേജ് എക്സ്പേർട്ട് , വെസ്റ്റേൺ സിഡ്നി , ഓസ്ട്രേലിയ പ്രാെഫസർ ഡാേ: ജാേസഫ് ചീർ അദ്ധ്യക്ഷനായി.
ഇൻ്റർനാഷണൽ എക്കോ ടൂറിസം സൊസൈറ്റി ഡയറക്ടർ ജോൺ ബ്രൂണോ, ഫിലിപ്പൈൻസ് യൂണിവേഴ്സിറ്റി ഡീൻ ഡോ. ലില്ലി ബെത്ത് അർഗോൺ ,
സറാ വാക്ക് ടൂറിസം ഫെഡറേഷൻ പ്രസിഡൻ്റ് മാഡം: അഡ്രിവാൻ ഉല്ലുക്ക്, മിനിസ്ട്രി ഓഫ് ടൂറിസം കമ്പോഡിയ ഹെഡ് പോച്ച് പെലേ റോക്ക്,
മലേഷ്യ ടൂറിസം മാനേജ്മെൻ്റ് ഹെഡ് പ്രൊഫ: ഡോ: മൊഹമ്മദ് ഹാഫിസ് ഹനീഫ എന്നിവർ സംസാരിച്ചു.
കേരളം ഉത്തരവാദിത്ത ടൂറിസത്തിൻ്റെ ലോകമാതൃകകളിൽ ഒന്നാണെന്ന് കോൺഫറൻസ് ചെയർമാനും ഐസി ആർ ടി സൗത്ത് ഈസ്റ്റ് ഏഷ്യ ചെയർമാനുമായ ഡോ: ഹൈ റം തിങ് പ്രസ്താവിച്ചു .
കേരളത്തിലും ഇൻഡ്യയിലും റെസ്പോൺസിമ്പിൾ ടൂറിസം മോഡൽ രൂപപ്പെടുത്തുന്നതിൽ
നിർണ്ണായക പങ്ക് വഹിച്ച രൂപേഷ് കുമാറിനെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് രൂപേഷ്കുമാറിനെ മുഖ്യപ്രഭാക്ഷകനായി
സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.
ഇൻഡ്യൻ മോഡലിനെക്കുറിച്ച് പ്രത്യേകമായി നടന്ന സെഷനിൽ കുമരകം, അയ്മനം, ബേപ്പൂർ, മറവൻതുരുത്ത് , വൈക്കം പെപ്പർ പദ്ധതി എന്നിവ ജനകീയ ടൂറിസം വികസനത്തിൻ്റെ പ്രത്യേക മാതൃകകളാണെന്ന് സ്പീക്കേഴ്സ് പ്രസ്താവിച്ചു.
ഇൻഡ്യ സെഷനിൽ കെ . രൂപേഷ് കുമാർ, മനീഷ പാണ്ഡെ , ഡോ: മനോജ് കുമാർ സിംഗ്, പ്രൊഫ : അതിഥി ചൗധരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *