Blog

ശ്രീനാരായണ ആർട്സ് & സയൻസ് കോളേജിൽ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം നടത്തി

ശ്രീനാരായണ ആർട്സ് & സയൻസ് കോളേജിൽ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനവും നവാഗതർക്ക് വരവേൽപ്പും നടത്തി. കോളേജ് മാനേജറും കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റുമായ എം മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ.എം ബിനു ഉത്ഘാടനം നിർവഹിച്ചു. എസ്.കെ.എം ദേവസ്വം പ്രസിഡന്റ്‌ എ.കെ ജയപ്രകാശ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കവിതാ ലാലു, ഡോ. സുരഭി മുത്ത്, സതീഷ് ചന്ദ്രൻ, രഞ്ജുമോൾ പി.ടി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. റീനമോൾ എസ് സ്വാഗതവും, ഡോ. അഞ്ചു ഇ എൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *